മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എയുപി സ്കൂളിന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ ഫ്ളാഗ് ഓഫ് കർമ്മം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ , പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിംസ് കെ.ജെ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സജി കുരുവിനാവേലിൽ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടഅഷ്റഫ് .കെ, . ഫാ. ജോബിഷ് തടത്തിൽ, എം പി ടി എ പ്രസിഡണ്ട് സൗമ്യ സന്തോഷ്, സ്കൂൾ ലീഡർ നന്ദന ഒ.എൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി എം.എ സ്വാഗതവും പിടിഎ പ്രസിഡണ്ട് കൃഷ്ണകുമാർ നന്ദിയുംപറഞ്ഞു.
Related Articles
ാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി
കളളാർ : മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി. മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റ് കള്ളാർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അവർകൾ നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത പി അധ്യഷത വഹിച്ചു. മെമ്പർമാരായ അജിത്ത് കുമാർ ബി. ലീല ഗംഗാധരൻ. സബിത ബി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.14 വാർഡ് കളിലും ജൂലൈ 15 നകം […]
കള്ളാര്‍ ഗ്രാമപഞ്ചായത്ത് : ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന് പ്രഖ്യാപനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സന്തോഷ് വി ചാക്കോ, കെ ഗോപി, ഗീത പി, ഭരണസമിതി അംഗങ്ങളായ സവിത വി, വനജ ഐത്തു, പഞ്ചായത്ത് എ എസ് രവീന്ദ്രന്, സി ഡി എസ് ചെയര്‍ പേഴ്സണ്‍ കമലാക്ഷി, ബ്ലോക്ക് ഡിജി കേരളം കോഡിനേറ്റര്‍ അശ്വതി, വി.ഒ […]
പനത്തടി ശ്രീ മഹാവിഷ്ണുമൂർത്തി പളളിയറയിൽ നവീകരണ കലശവും കളിയാട്ട മഹോത്സവവും നാളെ ആരംഭിക്കും
രാജപുരം: പനത്തടി ശ്രീ മഹാവിഷ്ണുമൂർത്തി പളളിയറയിൽ നവീകരണ കലശവും കളിയാട്ടമഹോത്സവവും നാളെ മുതൽ ആരംഭിക്കുമെന്ന് ആഘോഷകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5 ദവസം നീണ്ടുനിൽക്കുന്ന മഹോത്സവ പരിപാടികൾ 7 ന് സമാപിക്കും. 3ന് രാവിലെ 7ന് നടതുറക്കലോടെ ആരംഭിക്കും. തുടർന്ന് ഗണപതിഹോമം. 8ന് വിഷ്ണുസഹസ്രനാമം,11 മണിക്ക് കലവറനിറയ്ക്കൽ ഘോഷയാത്ര, 11.30 ന് ആദ്ധ്യാത്മിക പ്രഭാഷണം. 1 മണിക്ക് അന്നദാനം,വൈകുന്നേരം 5ന് ആചാര്യവരണം, സമൂഹപ്രാർത്ഥന 7.30ന് തിരുവാതിര:ഫ്യൂഷൻസ്,8.30ന് കോൽക്കളി എന്നിവ നടക്കും. 4ന് രാവിലെ 7ന് ഗണപതിഹോമം,ബിംബശുദ്ധി 1 […]