രാജപുരം : ഹോസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ മേഖലാ സമ്മേളനം മന്നംനഗറില്‍ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച് നടന്നു. എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം പി ഉദയഭാനു ഉദ്ഘാടന നിര്‍വ്വഹിച്ചു. എന്‍ എസ് എസ് ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ അഡ്വ.എ.ബാലകൃഷ്ണന് നായര്‍ മുഖ്യാതിഥിയായി എന്‍.എസ്.എസ് ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.പ്രഭാകരന്‍നായര്‍ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയര്മാന് ടി ആര് രാജന് നായര്‍ സമ്മേളന സന്ദേശം നല്കി, യൂണിയന് സെക്രട്ടറി […]
രാജപുരം : ഉമ്മന്‍ചാണ്ടി തുടങ്ങി വച്ച മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ എയിംസ് പ്രൊപ്പോസലിലെങ്കിലും കാസറഗോഡിന്റെ പേര് ചേര്‍ക്കണമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയും രാജപുരം സെന്റ് പയസ് ടെന്ത് കോളേജ് എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്ന് നടത്തുന്ന വേണം എയിംസ് കാസറഗോഡിന് എന്ന പ്രചരണ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടീ.കെ. നാരായണന് ലഘുലേഖ നല്കി നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡിന്റെ ആരോഗ്യ പിന്നോക്കാവസ്ഥ […]
കാസറഗോഡ്:മലബാർ കലാ സാംസ്കാരിക വേദി സർഗ്ഗ പ്രതിഭാ അവാർഡ് ദാനവും മെഗാഷോയും 2023 ജൂലൈ7ന് 7ന് കാസറഗോഡ് കോൺഫറൻസ് ഹാളിൽ നടക്കും..മികച്ച അഞ്ച് കലാകാരൻമാർക്ക് സർഗ്ഗ അവാർഡും (അഷ്റഫ് പയ്യന്നൂർ, ഇസ്മായിൽ തളങ്കര,.രതീഷ് കണ്ടടുക്ക.ആദിൽ അത്തു.യൂസഫ് മേൽപറമ്പ്.) സാമൂഹിക സേവനത്തിനുള്ള പുരസ്കാരം സലിം സന്ദേശം ചൗക്കി. അസ്ലം മുനബം. എന്നിവർക്കും ലഭിച്ചു.സാമുഹീയ- സാംസ്കാരിക പ്രമുഖരെ ആദരിക്കും. പ്രശസ്ത സിനിമാ നടിയും സംസ്ഥാന അവാർഡ് ജോതാവുമായ മിസ്സ് അനഘ നാരായണൻ ഉദ്്ഘാടനം നിർവഹിക്കും. സാമൂഹിയ സാംസ്ക്കാരിക രാഷ്ട്രീയനായകൻമാരുംസംബന്ധിക്കും