LOCAL NEWS

സന്ദേശം ബാലവേദിയുടെ നേതൃത്ത്വത്തിൽ ശിശുദിനം ആഘോഷിച്ചു

കാസർകോട് : ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ പ്രവർത്തിക്കുന്ന സന്ദേശം ബാലവേദി പ്രവർത്തകൾ ശിശുദിനം സമുചിതമായി ആഘോഷിച്ചു. സന്ദേശം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടത്തിയ പരിപാടി പി.ടി.എ.പ്രസിഡണ്ട് സൻ ഫീയ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രശ്മി അധ്യക്ഷത വഹിച്ചു. അനിത ടീച്ചർ, സോണിക ഖദീജ എം.എ., രാഗേഷ് , സല്ലാഖ് ആകർഷ് എന്നിവർ പ്രസംഗിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചിത്രരചന ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തി .മധുര പലഹാരം വിതരണം ചെയ്തു. എസ്.എച്ച്. ഹമീദ് സ്വാഗതവും സലീം സന്ദേശം നന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *