പെരിങ്ങോം – മുപ്പത്തി ഏഴ് വർഷങ്ങൾക്ക് മുമ്പ് എംവി.ആർ അവതരിപ്പിച്ച രാഷ്ട്രീയ നയരേഖ ഇന്നും പ്രസക്തമാണെന്നും അതു കൊണ്ടാണ് സി.പി.എം മുസ്ലീം ലീഗിന്റെ പിന്നാലെ പോയ് കൊണ്ടിരിക്കുന്നതെന്നും എം.വി.ആർ അവതരിപ്പിച്ച രാഷ്ട്രീയ ലൈനിന് മൂന്ന് ദശാബ്ദങ്ങൾക്കു ശേഷവും പ്രസക്തി ഉണ്ടെന്ന് തെളിയിക്കുന്നുവെന്ന് സി.എം പി കണ്ണൂർ ജില്ലാ ജോയിന്റ് സിക്രട്ടറി ബി.സജിത്ത് ലാൽ അഭിപ്രായപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജ് എം.വി.ആർ സ്മാരകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.എം പി പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം വി ആർ അനുസ്മരണം
പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജിത്ത് ലാൽ. ഏരിയ സിക്രട്ടറി പി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു
കോൺഗ്രസ് പെരിങ്ങോം മണ്ഡലം പ്രസിഡണ്ട് എം.കെ രാജൻ മാസ്റ്റർ ,മുസ്ലീം ലീഗ് പെരിങ്ങോം പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം പൂമംഗലം , സി. സുന്ദരൻ, സി.എം. പി ജില്ലാ കൗൺസിൽ അംഗം എം.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയുംനടത്തി