വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. കേരളത്തിന് രണ്ടാമതായി അനുവദിച്ച കാസർകോട്- തിരുവനന്തപുരം വന്ദേഭാരതിന്റെ സമയക്രമമാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുറപ്പെടുന്ന സമയവും ഏറ്റവും അവസാന സ്റ്റോപ്പിൽ എത്തിച്ചേരുന്ന സമയവും തമ്മിൽ മിനിട്ടുകളുടെ വ്യത്യാസം മാത്രമാണ് പുതുതായിട്ടുള്ളത്. ഇനി മുതൽ ദിവസത്തിലെ ആദ്യ സർവ്വീസായി തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:15 ന് വന്ദേഭാരത് പുറപ്പെടും. നേരത്തെ 5:20 ന് ആയിരുന്നു ഈ ട്രെയിൻ പുറപ്പെട്ടു കൊണ്ടിരുന്നത്. 6:03 ന് കൊല്ലത്ത് എത്തുന്ന ട്രെയിൻ 2 മിനിട്ട് നിർത്തിയിട്ട് 6:05 ന് കൊല്ലം റെയിൽവേ സ്റ്റേഷൻ വിടും. പിന്നീട് 6:53 ന് ചെങ്ങന്നൂർ എത്തുന്ന ട്രെയിൻ 2 മിനിട്ട് ചെങ്ങന്നൂരിലും നിർത്തി 6:55 ന് പുറപ്പെടും. ശേഷം അടുത്ത സ്റ്റോപ് ആയ കോട്ടയത്ത് പഴയ സമയ ക്രമത്തിൽ തന്നെ എത്തും. എറണാകുളത്തും കൃത്യ സമയം പാലിക്കുന്ന ട്രെയിനിൽ തൃശൂരിൽ നിന്നും സമയം മാറും. 9:30 ന് ആണ് കാസർകോട് വന്ദേഭാരത് തൃശൂരിൽ എത്തുന്നത്. ഇനി മുതൽ 3 മിനിറ്റ് നേരം തൃശൂർ സ്റ്റേഷനിൽ നിർത്തിയിടാനാണ് തീരുമാനം. നേരത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേതും പോലെ 2 മിനിറ്റ് ആണ് തൃശൂർ സ്റ്റേഷനും അനുവദിച്ചിരുന്ന സമയം. 9.33 ന് തൃശൂരിൽ നിന്നെടുക്കുന്ന വന്ദേഭാരത് ബാക്കി സ്റ്റേഷനുകളിൽ അതാത് സമയത്ത് തന്നെ എത്തിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഷൊർണൂർ മുതൽ കാസർകോട് വരെ പഴയ സമയക്രമം പാലിക്കും. കാസർകോട് നിന്ന് തൃശൂരേക്ക് തിരിച്ചു വരുമ്പോഴുള്ള സമയക്രമത്തിലും മാറ്റങ്ങളുണ്ട്. കാസർകോട് മുതൽ ഷൊർണൂർ വരെ പഴയതു പോലെ സമയക്രമം പാലിക്കും. ശേഷം തൃശൂരിൽ 6: 10 ന് എത്തുന്ന വന്ദേഭാരത് 3 മിനിറ്റ് തൃശൂരിൽ നിർത്തി 6.13 ന് പുറപ്പെടും. എറണാകുളത്തും കോട്ടയത്തും പഴയ സമയക്രമം തന്നെ പാലിക്കും. ശേഷം 8.46 ന് ട്രെയിൻ ചെങ്ങന്നൂരെത്തും. 2 മിനിറ്റ് നിർത്തി 8 : 48 ന് അവിടെ നിന്നെടുക്കും. 9:34 ന് കൊല്ലത്തും 10.40 ന് തിരുവനന്തപുരത്തും എത്തും. നേരത്തെ 10 : 35 ന് മടക്ക ട്രെയിൻ തിരുവനന്തപുരത്ത് എത്തിയിരുന്നു.
Related Articles
കാലാവസ്ഥ മുന്നറിയിപ്പ് രീതിയില്‍ മാറ്റം വേണം: മുഖ്യമന്ത്രി
പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന വിപത്തുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകളുടെ രീതിയില്‍ കാലഘട്ടത്തിനുസരിച്ചുള്ള മാറ്റം വരുത്താന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാല്‍ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്, ജിയോളജിക്കല്‍ സര്‍വ്വേ […]
വിഴിഞ്ഞത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, ‘ഇന്ത്യ ലോക ഭൂപടത്തില്‍ ഇടംപിടിച്ചു’
വിഴിഞ്ഞത്ത് ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി. അദാനി ഗ്രൂപ്പിനും അദ്ദേഹം നന്ദി പറഞ്ഞു. ഇത് സ്വപ്ന സാക്ഷാത്കാരമാണ്. കരണ്‍ അദാനിക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും പിണറായി പറഞ്ഞു. കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞം. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. മദര്‍ഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. ലോകത്തെ തന്നെ ഏറ്റവും വലിയ […]
നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തനിയെ മുന്നോട്ടു നീങ്ങി; അപകടത്തില്‍ യുവതിക്ക് പരുക്ക്
കോഴിക്കോട് / നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തനിയെ മുന്നോട്ട് നീങ്ങിയുണ്ടായ അപകടത്തില്‍ യുവതിക്ക് പരുക്ക്. കോഴിക്കോട് ഉള്ള്യേരി ആനവാതില്‍ സ്വദേശി സബീനക്കാണ് പരുക്കേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണ് തനിയെ നീങ്ങി യുവതിയെയും കൈക്കുഞ്ഞിനെയും ഇടിച്ചിട്ടത്. ഇന്ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. യുവതിയുടെ കാലിനു മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്. കൈക്കുഞ്ഞ് പരുക്കൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രി കോമ്പൗണ്ടില്‍ നിറയെ രോഗികളുണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങിയ ശേഷം ഡ്രൈവര്‍ ഓട്ടോ […]