നവംബർ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിന് ഖേദിക്കുന്നതായും റെയിൽവേ . ശനിയാഴ്ച മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സപ്രസ് ( 16603 ), എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് ( 06448 ) എന്നീ ട്രെയിനുകളും റദ്ദാക്കി. ഞായറാഴ്ടച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ് (16604 ), ഷൊർണൂർ – എറണാകുളം മെമു എക്സപ്രസ് ( 06017 ), ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് ( 06449 ), എറണാകുളം – കോട്ടയം ( 06453 ), കോട്ടയം – എറണാകുളം ( 06434 ) ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്.
Related Articles
എഐ ക്യാമറ: ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്
കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളും ബോധവത്ക്കരണങ്ങളും ഒന്നും ഒരുക്കാതെ ട്രാഫിക് പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരള സർക്കാർ എ ഐ ക്യാമറ വഴി ജനങ്ങളെ പിഴിയാനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണെന്നും ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഈടാക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.
അവശ്യസര്‍വ്വീസ് ജീവനക്കാര്‍ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കണം: ഉത്തരവുമായി സര്‍ക്കാര്‍
സംസ്ഥാനത്ത് മഴ കനക്കുകയും വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാവുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്രമഴമുന്നറിയിപ്പ് നല്കിയിട്ടുമുള്ള സാഹചര്യത്തില്‍ അവശ്യസര്‍വ്വീസ് ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം. ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജരാക്കി […]
നെടുമ്പാശേരിയില്‍ മനുഷ്യബോംബെന്ന് ഭീഷണി, യാത്രക്കാരനെ പൊലിന് കൈമാറി
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന് ഭീഷണി മുഴക്കുകയായിരുന്നു. വിമാനം ഇതേ തുടര്‍ന്ന് അരമണിക്കൂറിലേറെ വൈകി. ഇന്ന് വൈകീട്ട് 3,50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. അതേസമയം ഇയാളെ സിഐഎസ്എഫ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താന്‍ സാധിച്ചില്ല. മഹാരാഷ്ട്ര സ്വദേശിയായ വിജയ് മന്ദാനയെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഇയാളെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. മുംബൈ വിസ്താര ഫ്ളൈറ്റിലായിരുന്നു മഹാരാഷ്ട്ര സ്വദേശിയുടെ വ്യാജ ഭീഷണി. തുടര്‍ച്ചയായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളില്‍ […]