കളളാർ : 2023 നവംബർ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കള്ളാർ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കള്ളാറിൽ വഴിയോര ചിത്ര രചന സംഘടിപ്പിച്ചു. ഉദയപുരത്തെ ചിത്രകാരൻ ഉണ്ണി അപർണ്ണ, ഇരിയായിലെ കൃഷ്ണ പ്രസാദ്, കൃഷ്ണപ്രീയ, രേഷ്മ രാജേഷ് എന്നിവരാണ് വഴിയോര ചിത്രരചനക്ക് നേതൃത്വം നൽകിയത്. നിരവധി പേരാണ് ചിത്രരചന കാണാൻ എത്തിയത്. പരിപാടി സംഘാടക സമിതി ചെയർമാൻ അഡ്വ. ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. പട്ടിക വർഗ്ഗ സംസ്ഥാന ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ മിനി ഫിലിപ്പ്, സണ്ണി അബ്രാഹം, ഉണ്ണി അപർണ്ണ എന്നിവർ സംസാരിച്ചു. കള്ളാർ പഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രാഹം സ്വാഗതം പറഞ്ഞു.