വെങ്ങാനൂർ സ്‌ക്കൂൾ ഗ്രൗണ്ടിന് സമീപം ശ്രീനിലയത്തിൽ ടി.അനിൽകുമാറാണ് ഇത്രയും ഭാരമുളള കുല വിളയിച്ചത്. മലയണ്ണാൻ ഇനത്തിൽപെട്ട കുലയാണിത്. മൂന്ന് കയറിന്റെയും രണ്ട് തൂണുകളുടേയും ബലത്തിലാണ് വാഴ താങ്ങിനിർത്തിയിരുന്നത്. 15 അടിയോളം ഉയരമുളള വാഴയിൽ വിളഞ്ഞ കുലയ്ക്ക് 8 അടി ഉയരമുണ്ട്. മുമ്പ് 27 കിലോയോളം ഭാരം വരുന്ന ഏത്തവാഴ കുലകൾ വിളയിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഭാരമുളള കുല ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണെന്ന് അനിൽകുമാർ പറയുന്നു.ജൈവവളവും എല്ലിൻ പൊടിയുമാണ് വളമായി ഇട്ടിരുന്നത്. ഈ ഇനം വാഴ നട്ട് കുലച്ച് പാകമാകുന്നതിന് ഒരു വർഷത്തോളമെടുക്കും. മധുരം കൂടുതലുളള പഴത്തിന് പച്ചയ്ക്ക് കിലോയ്ക്ക് 30 രൂപയും പഴുത്താൽ 45 മുതൽ 50 രൂപ വരെയാണ് മാർക്ക്റ്റ് വില ഇത്രയും വലിയ കുല ലഭിച്ചതിന്റെ സന്തോഷത്തിൽ കുലവെട്ടിയെടുത്ത് വെങ്ങാനൂർ ജംഗ്ഷനിൽ രാവിലെ മുതൽ പ്രദർശിപ്പിച്ചിരുന്നു. പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം 3 വർഷം മുമ്പാണ് വീട്ടിലെ ചെറിയ സ്ഥലത്ത് കൃഷി തുടങ്ങിയത്.
