ഗാസ: ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. നൂറോളം പേർ കൊല്ലപ്പെട്ടു. അതേസമയം മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പിലെ റെസിഡെഷൻഷ്യൽ ബ്ലോക്ക് ഒന്നാകെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ആറോളം ഏരിയൽ ബോംബുകളാണ് ഇവിടെ വർഷിച്ചത്. ഇസ്രായേലിന്റെ ഇതുവരെയുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണ് ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. നിരവധി പേർ രക്ഷാപ്രവർത്തനത്തിനിറങ്ങിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗാസയ്ക്കുള്ളിലേക്ക് കൂടുതലായി ഇറങ്ങിയുള്ള ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.
Related Articles
ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നല്കി നയന്‍താരയും വിഘ്നേശും
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ മനുഷ്യരെ ചേര്‍ത്ത് പിടിച്ച് നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇരുവരും നല്‍കിയത്. നയന്‍താര തന്നെയാണ് ഇക്കാര്യം വ്യക്തിമാക്കിയത്. തങ്ങളുടെ മനസ്സ് മുഴുവനും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും സമൂഹത്തോടുമൊപ്പമാണെന്നും നയന്‍താരയും വിഘ്നേശും പറഞ്ഞു. അവര്‍ അനുഭവിക്കുന്ന നാശവും നഷ്ടവും വളരെയേറെ ഹൃദയഭേദകമാണ്. ഈ അവസരത്തില്‍ പരസ്പരം പിന്തുണയ്ക്കേണ്ടതും ചേര്‍ത്ത് പിടിക്കേണ്ടതുമായ പ്രാധാന്യത്തെക്കുറിച്ച് ഓരോരുത്തരേയും ഓര്‍മിപ്പിക്കുകയാണ്. ഐക്യദാര്‍ഢ്യം എന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് […]
ബംഗാളിലും കേരളത്തിലും ‘ഇന്ത്യ’ സഖ്യമില്ല; തൃണമൂലുമായും കോൺഗ്രസുമായും സഹകരണമില്ലെന്ന് സിപിഎം
‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യനീക്കങ്ങൾക്ക് തിരിച്ചടി നൽകി ബംഗാളിൽ തൃണമൂലുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് സി പി എം. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും കേരളത്തിൽ കോൺഗ്രസുമായും സഖ്യത്തിന് തയ്യാറല്ലെന്നാണ് സി പി എം വ്യക്തമാക്കിയത്. മുന്നണിയുടെ ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധി വേണ്ടെന്നും ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി. ‘തീരുമാനം ഒരിക്കലും ഐക്യത്തിന് തടസമാകുന്നില്ല. എന്നാൽ സഖ്യത്തിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്’,സി പി എം നേതാവ് നിലോത്പൽ ബസു പറഞ്ഞു. ‘ ബംഗാളിൽ പോരാട്ടം തൃണമൂലിനോടും […]
മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കും, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മണിപ്പൂർ ജനതയ്ക്കൊപ്പം ഈ രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. കുറ്റക്കാരെ വെറുതെ വിടില്ല. അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഈ രാജ്യമുണ്ടെന്നും മോദി പറഞ്ഞു. അതേസമയം മോദിയുടെ ആദ്യ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ഒരിക്കൽ പോലും മണിപ്പൂരിനെ കുറിച്ച് പരാമർശമുണ്ടായില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ചോദ്യം ചോദിച്ചവർക്ക് ഉത്തരം കേൾക്കാനുള്ള ധൈര്യമില്ലെന്നും മോദി പറഞ്ഞു. സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് അവർ നടത്തുന്നതെന്നും […]