ചെറുപനത്തടി : സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2023- 24 അധ്യായന വർഷത്തെ സ്പോർട്സ് ഡേ രാജപുരം ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു .രാജപുരം ഫൊറോന വികാരി റവ. ഫാ. ബേബി കട്ടിയാങ്കൽ കായികമേള ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ സ്കൂൾ വ്യക്തിഗത ചാമ്പ്യന്മാരായ അൻവിത സി എം , ക്രിസ്റ്റോ സജി , വീണ മരിയ , ആശിഷ് മാത്യു എന്നിവർ ചേർന്ന് ദീപശിഖ തെളിയിച്ചു. സ്കൂൾ ലീഡർ അശ്വിൻ മാത്യു പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. കുട്ടികൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തിയത് .പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ, പി ടി എ പ്രസിഡൻറ് ജോർജ്ജ് പി എ, സ്റ്റാഫ് സെക്രട്ടറി ബിൻസി ചാക്കോ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ് ഗേൾ നടാഷ നോബിൾ സ്വാഗതവും സ്കൂൾ ക്യാപ്റ്റൻ ആൽഡ്രിൻ ജോ മാത്യു നന്ദിയും പറഞ്ഞു.
Related Articles
പൂടംകല്ല്താലൂക്കാശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പൂടംകല്ല് താലൂക്കാശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
രാജപുരം :പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, രാത്രികാല ചികിത്സ പുനരാരംഭിക്കുക, ആരോഗ്യ വകുപ്പിന്റെ മലയോരത്തെ രോഗികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബളാൽ ബ്ലോക്ക് കോൺസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് താലൂക്ക് ആശുപത്രിയുടെ രീതിയിൽ ഉടൻ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് ഡി സി സി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ ധർണ്ണാ സമരം […]
പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
പനത്തടി : പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ആധ്യക്ഷത വഹിച്ചു. എ ഡി എസ് പ്രസിഡന്റ് സ്നേഹി ഷാജി, സി ഡി എസ് മെമ്പർ രമ്യ ബിനോയ്, സെക്രട്ടറി ചിഞ്ചു പ്രസാദ്, സെബാൻ കാരക്കുന്നേൽ, ജെ എച്ച് ഐ സ്നേഹ എന്നിവർ പ്രസംഗിച്ചു.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സദ് ഭാവന ദിനമായി ആചരിച്ചു
പനത്തടി: ഹിന്ദു ഐക്യവേദിയുടെ സ്ഥാപകനായ സദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ ജയന്തി ദിനമായി സദ്ഭാവനാ ദിനം ചാമുണ്ടിക്കുന്നില്‍ ആചരിച്ചു . ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീധരന് ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.. കൃഷ്ണ വേണി ഐക്യ ഗീതം ആലപിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജന് മുളിയാര്‍ ഹിന്ദു രക്ഷാ നിധി സമര്‍പ്പണവും മുഖ്യപ്രഭാഷണവും നടത്തി. പരമേശ്വരന് നായര്‍, സി കൃഷ്ണന് എന്നീ കര്‍ഷകരെ പൊന്നാട നല്കി ആദരിച്ചു.ു. നീറ്റ് […]