LOCAL NEWS

രാജപുരം ക്‌നാനായ കത്തോലിക്കാ ദേവാലയം പുതുക്കിപ്പണിയുന്നു. പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം 29ന്

രാജപുരം : മലബാർ ക്‌നാനായ കുടിയേറ്റത്തിന്റെ സ്ഥിരാകേന്ദ്രമായ രാജപുരം ക്‌നാനായ കത്തോലിക്കാ ദേവാലയം പുതുക്കിപ്പണിയുന്നു. 1943 ലെ ഐതിഹാസികമായ രാജപുരം ക്‌നാനായ കുടിയേറ്റത്തിന് ശേഷം 1962 ൽ നിർമ്മിച്ച ദേവാലയമാണ് പുനർ നിർമ്മിക്കുന്നത് കുടിയേറ്റ ജനതയായ ഇടവകാ സമൂഹത്തിന്റെ ദീർഘനാളായ സ്വപ്‌നമാണ് സാഷാത്ക്കരിക്കുവാൻ പോകുന്നത്. പുതിയ ദേവാലയം ക്‌നാനായ കുടിയേറ്റ ജനതയുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിക്കുന്നതും ലളിതവും പ്രൗഡിയും നിറഞ്ഞതും ആയിരിക്കും. ഇടവകാ വികാരി ഫാ.ബേബി കട്ടിയാങ്കൽ ചെയർമാനായും കെ,. ടി മാത്യു കുഴിക്കാട്ടിൽ ജനറൽ കൺവീനറുമായി 80 അംഗകമ്മറ്റിയാണ് ദേവാലയ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
29ന് രാവിലെ 7.30ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വി.കുർബാനയ്ക്കു ശേഷം പൂർവ്വീകരെ സ്മരിച്ച് സെമിത്തേരി സന്ദർശനവും തുടർന്ന് ശിലാസ്ഥാപനവും നടക്കും. തുടർന്ന് സ്‌നേഹവിരുന്നും ഇടവകാ പൊതുയോഗവും നടക്കുമെന്ന് ഫൊറോനാ വികാരിയും നിർമ്മാണകമ്മറ്റി ചെയർമാനുമായ ഫാ.ബേബി കട്ടിയാങ്കൽ, ജനറൽ കൺവീനർ കെ ടി മാത്യു കുഴിക്കാട്ടിൽ, സെക്രട്ടറി ജിജി കിഴക്കേപ്പുറത്ത്, ഇടവകാ ട്രസ്റ്റിമാരായ ബേബി പാലത്തിനാടിയിൽ, ടോമി കദളിക്കാട്ടിൽ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *