LOCAL NEWS

പുരോഗമന കലാസാഹിത്യ സംഘം പനത്തടി ഏരിയ സമ്മേളനം ഒക്ടോബർ ഒന്നിന് പൈനിക്കരയിൽ : സംഘാടക സമിതി രൂപീകരിച്ചു.

ാജപുരം : പുരോഗമന കലാസാഹിത്യ സംഘം പനത്തടി ഏരിയ സമ്മേളനം ഒക്ടോബർ ഒന്നിന് പൈനിക്കരയിൽ നടക്കും.സമ്മേളനം വിജയിപ്പിക്കാൻ സംഘാടക സമിതി രുപീകരിച്ചു. സി.പി.എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മധു എ.വി അധ്യക്ഷത വഹിച്ചു. പുകസ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ മനോജ് കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിന് ഏരിയ സെക്രട്ടറി ഗണേശൻ അയറോട്ട് സ്വാഗതവും വൈസ് പ്രസിഡണ്ട് രാജേഷ് നർക്കല നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി രണ്ട് അനുബന്ധ പരിപാടികൾ നടത്തും, 24 ന് വെള്ളിയാഴ്ച 3 മണിക്ക് അട്ടേങ്ങാനത്ത് കവിയരങ്ങും.സെപ്റ്റംബർ 30 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാണത്തൂരിൽ ‘സമകാലിക ഇന്ത്യ’ എന്ന വിഷയത്തിൽ ഡോ..എൻ.പി വിജയൻ മാഷിന്റെ പ്രഭാഷണവും സംഘടിപ്പിക്കും. സംഘാടക സമിതി ചെയർമാനായി എ.കെ രാജേന്ദ്രനേയും കൺവീനറായി ഗണേശൻ അയറോട്ടിനേയും യോഗം തിരഞ്ഞെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *