ചുള്ളിക്കര : ഡോൺ ബോസ്ക്കോ ചുള്ളിക്കരയും വീ ലൈവ് പ്രൊജക്ട് കാസറഗോഡിന്റെയും സഹകരണത്തോടെ കോടോം- ബേളൂർ പഞ്ചായത്തിലെ വനിതാ കർഷകർക്കായി ബോധവത്ക്കരണ സെമിനാറും പച്ചക്കറി തൈകളുടെ വിതരണവും നടത്തി. കോടോം- ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പി (റിട്ടയേർഡ് കൃഷിഭവൻ ഓഫീസർ, കരിവെള്ളൂർ ) ക്ലാസെടുത്തു. കൂടാതെ ശയന എൻ പി (വീ ലൈവ് കോർഡിനേറ്റർ), ഫാ. സണ്ണി തോമസ് (ഡയറക്ടർ വീ ലൈവ് ), ഫാദർ എം കെ ജോർജ് (അഡ്മിനിസ്ട്രേറ്റർ, ഡോൺ ബോസ്ക്കോ ), പഞ്ചായത്തംഗങ്ങളായ ആൻസി തോമസ്, ബിന്ദു കൃഷ്ണൻ , നിബിൻ മാത്യു (ഡ്രീം സോഷ്യൽ വർക്കർ) ഷീല കൃഷ്ണൻ എന്നിവർസംസാരിച്ചു.
Related Articles
കോടോം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
C no:69 കോടോം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു കോടോ ബേളൂർ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീജ പി ഉദ്ഘാടനം ചെയ്തു.കെ.വി കേളു അധ്യക്ഷത വഹിച്ചു. എ ഡി എസ് അംഗം നസിയ പ്രസംഗിച്ചു. .അംഗൻവാടി വർക്കർ സുധ സ്വാഗതം പറഞ്ഞു. സ്കൂളിൽ പോവുന്ന കുട്ടികൾക്കും പുതിയതായി അംഗൻവാടിയിൽ പ്രവേശിച്ച കുട്ടികൾക്കും കോടോത്ത് റെയിൻബോ ക്ലബ്ബിന്റെ വക പഠനോപകരണങ്ങളും മധുരവും നൽകി. പ്രസിഡന്റ് കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തു. അംഗൻവാടിയിൽ നിന്നും സ്കൂളിലേക്ക് പോവുന്ന ആദിശ്രീ അഖിൽ […]
തടയാം മഞ്ഞപ്പിത്തം: ആരോഗ്യ വിശദീകരണ സദസ്സ് നടത്തി
മാത്തില്‍ / കണ്ണൂര്‍ ജില്ലയില്‍ ഈ വര്‍ഷം ധാരാളം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും തളിപ്പറമ്പില്‍ ഉള്‍പ്പെടെ മഞ്ഞപ്പിത്ത മരണങ്ങളും നടന്നതിന്റെ അടിസ്ഥാനത്തില്‍ മഞ്ഞപ്പിത്തത്തെ അറിയാം പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ആരോഗ്യ വിശദീകരണ യോഗം മാത്തില്‍ ടൗണില്‍ ചേര്‍ന്നു. മാത്തില്‍ പ്രസ് ഫോറം, വ്യാപാരി വ്യവസായി യൂണിറ്റ്, ആരോഗ്യ ശുചിത്വ സമിതി ഇവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരോഗ്യ വിശദീകരണ യോഗം കാങ്കോല്‍ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍ […]
പാണത്തൂര്‍ ഗവ:ഹൈസ്കൂളിലെ നവീകരിച്ച സ്കൂള്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ
പാണത്തൂര്‍: കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച സ്കൂള്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും, പൊതു വിദ്യാഭ്യാസ വകുപ്പ് ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സ്കൂളിന് അനുവദിച്ച പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനവും, 2024 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും,സബ് ജില്ലാ-ജില്ലാ കായികമേള, ശാസ്ത്രമേളകളിലെ വിജയികള്‍ക്കുള്ള അനുമോദനവും കേരളപിറവി ദിനമായ നാളെ ഉച്ചക്ക് 2 മണിക്ക് പാണത്തൂര്‍ ഗവ:ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.