രാജപുരം:പൂടംകല്ല് താലൂക്കാശുപത്രിയുടെ ശോചനിയാവസ്ഥക്കെതിരെ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ചുള്ളിക്കരയിൽ നിന്ന് പൂടംകല്ലിലേക്ക് മാർച്ച് നടന്നു. തുടർന്ന് നടന്ന ധർണ്ണ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക ദയാബായി അമ്മ മുഖ്യാതിഥിയായി.
എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ഫാദർ ബേബി കട്ടിയാങ്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.ജെ സജി, ആർ സൂര്യ നാരായണ ഭട്ട്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ്, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, എയിംസ് കൂട്ടായ്മ കോഡിനേറ്റർ ശ്രീനാഥ് ശശി, സലിം ചൗക്കി, റയിസ ടീച്ചർ, ഷിനോ ഫിലിപ്പ്, കള്ളാർ പഞ്ചായത്തംഗം അജിത് കുമാർ എന്നിവർ സംസാരിച്ചു. എയിംസ് കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ശശികുമാർ വി നന്ദിയും പറഞ്ഞു.