രാജപുരം :പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, രാത്രികാല ചികിത്സ പുനരാരംഭിക്കുക, ആരോഗ്യ വകുപ്പിന്റെ മലയോരത്തെ രോഗികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബളാൽ ബ്ലോക്ക് കോൺസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് താലൂക്ക് ആശുപത്രിയുടെ രീതിയിൽ ഉടൻ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് ഡി സി സി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ ബാലൂർ അദ്ധ്യക്ഷതവഹിച്ചു.കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ നാരായണൻ, ബ്ലോക്ക് മെമ്പർ സി.രേഖ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്മാരായ എം.എം സൈമൺ, കെ.ജെ ജെയിംസ്, എം.പി ജോസഫ്, ബാലചന്ദ്രൻ അടുക്കം, മുൻ ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം എന്നിവർ പ്രസംഗിച്ചു. രാജീവൻ ചീരോൾ , പി എ ആലി, ബി അബ്ദുല്ല , സി കൃഷ്ണൻ നായർ, ബാലകൃഷ്ണൻ നായർ ചക്കിട്ടടുക്കം, എം ഡി തോമസ്, കുഞ്ഞമ്പു നായർ ബളാൽ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി തമ്പാൻ, അനിത രാമകൃഷ്ണൻ, ബാലകൃഷ്ണൻ ബാലൂർ, നാരായണൻ വയമ്പ്, ഷിന്റോ പാലത്തിനാടിയിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരിപുറത്ത് സ്വാഗതവും വിനോദ് ജോസഫ് ചെട്ടിക്കത്തോട്ടത്തിൽ നന്ദിയുംപറഞ്ഞു.
