ന്യൂഡൽഹി: ഇന്ത്യയുടെ സൂര്യനിലേക്കുള്ള മിഷനായ ആദിത്യ എൽ-1 വിക്ഷേപണത്തിന് മുമ്പ് ക്ഷേത്ര സന്ദർശനവുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുലൂർപേട്ടയിലെ ചെങ്കലമ്മ പരമേശ്വരി ക്ഷേത്രമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ചന്ദ്രയാൻ മൂന്നിന് ശേഷം ഐഎസ്ആർഒയുടെ ദൗത്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് അദ്ദേഹം പ്രാർത്ഥിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്. അതേസമയം ശനിയാഴ്ച്ച 11.50ന് ആദിത്യ മിഷൻ ലോഞ്ച് ചെയ്യുമെന്ന് സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.ഇസ്രൊയുടെ സൗര ദൗത്യം സൂര്യനെ കുറിച്ചുള്ള പഠനത്തിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സൂര്യന്റെ ശരിയായ റേഡിയസിൽ എത്താൻ 125 ദിവസം എടുക്കുമെന്ന് സോമനാഥ് വ്യക്തമാക്കി. അതേസമയം സൂര്യനിലേക്കുള്ള ദൗത്യത്തിന് പിന്നാലെ ഇസ്രൊ നിരവധി മിഷനുകൾ ലോഞ്ച് ചെയ്യും. എൽവി-ഡി3, പിഎസ്എൽവി അതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചന്ദ്രയാൻ മൂന്നിന്റെ ഇതുവരെയുള്ള സഞ്ചാരമെല്ലാം പോസിറ്റീവാണ്. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ആദിത്യ-എൽ1 മിഷന് വേണ്ടിയുള്ള റിഹേഴ്സൽ ഐഎസ്ആർഒ ടീം പൂർത്തിയാക്കിയതായി സോമനാഥ് അറിയിച്ചിരുന്നു. ദൗത്യത്തിന് വേണ്ടി തയ്യാറായി കഴിഞ്ഞു. റോക്കറ്റും, ഉപഗ്രഹങ്ങളും റെഡിയായി കഴിഞ്ഞു. അതിന് വേണ്ട റിഹേഴ്സലും പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സൂര്യനെ പഠിക്കാനായി ഇന്ത്യ അയക്കുന്ന മിഷനായ ആദിത്യ-എൽ1 ശ്രീഹരിക്കോട്ടയിൽ നിന്ന് നാളെയാണ് വിക്ഷേപിക്കുന്നത്. ഓഗസ്റ്റ് മുപ്പതിന് ലോഞ്ച് റിഹേഴ്സലുകളും, ഇന്റേണൽ പരിശോധനയുമെല്ലാം ഇവ പൂർത്തിയാക്കിയിരുന്നു. സൂര്യൻ പൂർണമായ അർത്ഥത്തിൽ പഠിക്കാൻ ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ മിഷനാണിത്. പിഎസ്എൽവി-സി57 റോക്കറ്റ് ഉപയോഗിച്ചാണ് ദൗത്യം വിക്ഷേപിക്കുക. സ്പെഷ്യലൈസ് ചെയ്ത പേലോഡുകളാണ് ആദിത്യയിൽ ഉപയോഗിക്കുക. സൂര്യനിലെ വിവിധ ഘടകങ്ങൾ പരിശോധിക്കാനായിട്ടാണ് ഇവ ഉപയോഗിക്കപ്പെടുത്തുക. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ തുടങ്ങിയ സൂര്യനിലെ നിർണായക ഭാഗങ്ങളുടെ വ്യത്യസ്ത വേവ് ലെങ്ങ്തുകളാണ് പരിശോധിക്കുക. ഏഴോളം പേലോഡുകളാണ് ആദിത്യ എൽ1ൽ ഉണ്ടാവുക. സൂര്യനിലെ പുറംഭാഗത്തെ ലേയറുകളെയും, ഫോട്ടോസ്ഫിയറിനെയും, ക്രോമോസ്ഫിയറിനെയുമെല്ലാം ഇവയാണ് പരിശോധിക്കുക. ഇലക്ട്രോമാഗ്നറ്റിക് കണങ്ങൾ, കാന്തിക മണ്ഡല ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചാണ് ഇവ പരിശോധന നടത്തുക. നാലോളം പേലോഡുകൾ നേരിട്ടാണ് ചന്ദ്രനെ നിരീക്ഷിക്കുക. ബാക്കിയുള്ള മൂന്ന് പേലോഡുകൾ ലാഗ്രേഞ്ച് പോയിന്റിലെ കണങ്ങളും, കാന്തിക മണ്ഡലങ്ങളും പരിശോധിക്കും. സൂര്യന്റെ പ്രവർത്തനത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related Articles
രാജപുരം സെന്റ് പയസ് ടെന്ത് കോളേജില്‍ ഏകദിന ദേശീയ സെമിനാര്‍ നടത്തി
രാജപുരം :ബിരുദ വിദ്യഭ്യാസത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്താ വൈഭവം വളര്‍ത്തുകയും, സാമൂഹികമായ എല്ലാ മേഖലകളിലും ജീവശാസ്ത്രത്തിന്റെ നൂതന ആശയങ്ങള്‍ വഴി സംഭാവനകള്‍ നല്‍കിക്കൊണ്ട് സമൂഹ ത്തിനിടയില്‍ പുതിയ കാഴ്ചപ്പാടുകളും അറിവുകളും നല്‍കുക എന്ന അവബോധത്തോടെ ഫ്രാണ്ടിയേസ് ഇന്‍ ബയോളജിക്കല്‍ ആന്‍ഡ് ഐ പി ആര് എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏക ദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ് ടെന്ത് കോളജില്‍ നടന്നു. കോളേജ് […]
എന്തുകൊണ്ട് തോറ്റു..:ബിജെപി കർണാടകയിലെ പരാജയ കാരണങ്ങൾ കണ്ടെത്തുന്നു
ബെംഗളൂരു: കർണാടക നിയമസഭ തിരഞെടുപ്പിലെ ഞെട്ടിച്ച തോൽവിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേർത്തുകൊണ്ടിരിക്കുന്നത്. കമ്മിറ്റി അംഗങ്ങൾ, എം എൽ എമാർ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ, ജില്ലാ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കർണാടകയിലെ ബി ജെ പിയുടെ ചുമതലയുള്ള അരുൺ സിംഗ്, സംസ്ഥാനത്ത് ബിജെപി ക്രിയാത്മകവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടായി വ്യക്തമാക്കിയത്.. ജില്ലാ യൂണിറ്റ് പ്രസിഡന്റുമാരുമായും ഇൻചാർജ് നേതാക്കളുമായും ചർച്ച നടത്തി വിവരങ്ങൾ […]
കർണാടക ഫലം: ‘വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്നേഹത്തിന്റെ കട തുറന്നു’, ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ
കർണാടക ഫലം: ‘വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്നേഹത്തിന്റെ കട തുറന്നു’, ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ ദില്ലി: കർണാടകയിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും കർണാടകത്തിലെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച നേതാക്കൾക്കും അഭിനന്ദനം അറിയിക്കുന്നതായും നന്ദി പറയുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ”കർണാടക തിരഞ്ഞെടുപ്പിൽ ഒരു വശത്ത് ക്രോണി ക്യാപിറ്റലിസത്തിന്റെ കരുത്തായിരുന്നു. മറുവശത്ത് പാവപ്പെട്ട ആളുകളായിരുന്നു കരുത്ത്. ദില്ലി എഐസിസി ആസ്ഥാനത്ത് വെച്ചാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ […]