കോട്ടയം: പുതുപ്പള്ളിയിൽ കേന്ദ്ര സർക്കാരിനെയും യുഡിഎഫിനെയും ഒരുപോലെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർക്ക് കിറ്റെന്ന് കേൾക്കുമ്പോൾ ഭയമാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തിൽ അധികം ഓണക്കിറ്റുകൾ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. കിറ്റെന്ന് കേൾക്കുമ്പോൾ തന്നെ ഇക്കൂട്ടർക്ക് ഭയമാണെന്നും പുതുപ്പള്ളിയിലെ പ്രചാരണത്തിൽ പിണറായി പറഞ്ഞു. അതേസമയം കേരളത്തിനോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ മാസപ്പടി വിഷയത്തിൽ അദ്ദേഹം മൗനം തുടർന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചാണ് അദ്ദേഹം പുതുപ്പള്ളിയിൽ സംസാരിച്ചത്. ഓണത്തിനെ കുറിച്ച് സംസ്ഥാനത്ത് വലിയ ആശങ്കകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. ഓണം ഇല്ലായ്മയിലൂടെയാവുമെന്ന് വ്യാപകമായ പ്രചാരണം എന്നാൽ അതെല്ലാം പൊളിഞ്ഞു. ജനം അത് സ്വീകരിച്ചില്ല. കിറ്റെന്ന് കേൾക്കുമ്പോൾ ചിലർക്ക് പേടി; കേന്ദ്രം കേരളത്തോട് പകപോക്കുകയാണെന്ന് മുഖ്യമന്ത്രി അത്തം മുതൽ ഓണം വരെ ഏഴ് കോടി രൂപയുടെ കച്ചവടമാണ് സപ്ലൈകോ ഫെയറുകളിൽ മാത്രമായി നടന്നത്. സപ്ലൈകോയുടെ വിൽപ്പനശാലകളിൽ ആകെ 170 കോടിയുടെ കച്ചവടമാണ് നടന്നത്. പത്ത് ദിവസങ്ങളിലായി 32 ലക്ഷം കാർഡ് ഉടമകളാണ് സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങിയത്. സപ്ലൈകോയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ പ്രഹരമാണിതെന്നും, ഇക്കൂട്ടർക്ക് നാണമില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം സംസ്ഥാനം പല പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സഹായിക്കുന്നേയില്ല. സാമ്പത്തികമായി സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുകയാണ്.് കേരളത്തെ പൂർണമായും അവഗണിക്കുകയാണ്. അതിനൊക്കെ പുറമേ കേന്ദ്ര സർക്കാർ പകപോക്കൽ നടത്തുകയാണ്. ഈ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം നൽകേണ്ട സഹായം ഔദാര്യമല്ല. രാജ്യത്തിന്റെ വരുമാനമെന്നത് എല്ലാ ഭാഗങ്ങളിലും നിന്നും ലഭിക്കുന്നതാണ്. ആ വരുമാനം കേന്ദ്രത്തിന്റെ കൈയ്യിലുണ്ട്. അത് സംസ്ഥാനങ്ങൾക്ക് നീതിപൂർവം വിതരണം ചെയ്യണം. എന്നാൽ വിതരണം ആ തരത്തിൽ അല്ലെന്നും പിണറായി പറഞ്ഞു. യുഡിഎഫ് കാലത്ത് നിർത്തിവെച്ച് പോയ വികസന പദ്ധതികൾ എൽഡിഎഫ് നടപ്പിലാക്കുകയാണ്. വികസന പദ്ധതികളുടെ എണ്ണം കേരളത്തിൽ വർധിച്ചു. സംസ്ഥാനത്തെ ഐടി മേഖല മെച്ചപ്പെട്ടു. കയറ്റുമതി വർധിച്ചുവെന്നും, കമ്പനികളുടെ എണ്ണം കൂടിയെന്നും, അതുവഴി തൊഴിലവസരങ്ങൾ വർധിച്ചുവെന്നും ചൂണ്ടിക്കാട്ടി. കിഫ്ബി വഴി വലിയ വികസനമാണ് കേരളത്തിൽ നടക്കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള അനുമതികൾ ലഭിച്ച് വരുന്നുണ്ട്. കെ ഫോൺ യാഥാർത്ഥ്യമായതും സർക്കാരിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Articles
എ ഡി എമ്മിന്റെ മരണം; അടിയന്തര പ്രമേയ ചര്‍ച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടു
കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം വച്ച് പ്രതിപക്ഷം. സംസ്ഥാനത്തെ ധനപ്രതിസന്ധിയിലെ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു ബഹളം. ഒടുവില്‍ ധനമന്ത്രി മറുപടി പറയുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സംസാരിച്ച് തീര്‍ന്നില്ലല്ലോ എന്ന് പറഞ്ഞ ധനമന്ത്രി, പ്രതിപക്ഷ നേതാവ് പറഞ്ഞ എല്ലാം നോട്ട് ചെയ്തിട്ടുണ്ടെന്നും മറുപടി പറയുമെന്നും വ്യക്തമാക്കി. എ ഡി എമ്മിന്റെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പിന്നീട് പറഞ്ഞ മന്ത്രി, റവന്യു മന്ത്രി […]
ശനിയാഴ്ചകളിലെ പ്രവര്‍ത്തിദിനം: വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍
പൊതുവിദ്യാലങ്ങളില്‍ 25 ശനിയാഴ്ചകള് പ്രവര്‍ത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല.നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടര്‍ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പരിഷ്കരിക്കും. 220 പ്രവര്‍ത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകള്‍ പ്രവര്‍ത്തിദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സമയം അനുവദിക്കാത്തതാണ് കലണ്ടര്‍ എന്നായിരുന്നു സംഘടനകളുടെയും മറ്റും ആക്ഷേപം. ഇതാണ് കോടതിയും നിരീക്ഷിച്ചത്.നയപരമായ തീരുമാനം എന്ന നിലയില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ […]
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്; വോട്ടെണ്ണല്‍ 23ന്
സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും നവംബര്‍ 13നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23ന്. വയനാട്, റായ്ബറേലി മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് വയനാട് സീറ്റ് അദ്ദേഹം രാജിവെച്ചതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് തിരഞ്ഞെടുപ്പ് […]