പാണത്തൂർ : കുടുംബശ്രീ ജില്ലാമിഷൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക ആദിവാസി ദിനാചരണം പനത്തടി പഞ്ചായത്തിൽ വെച്ച് നടത്തി. ജില്ലാ കലക്ടർ കെ . ഇമ്പശേഖർ ഉത്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രി ജില്ലാമിഷൻ കോഡിനേറ്റർ ടി.ടി സുരേന്ദ്രൻ മുഖ്യാതിഥിയായി.
കുടുംബശ്രീ എ.ഡി.എം.സി.മാരായ സി.എച്ച് ഇക്ബാൽ , ഹരിദാസ് ,സി ഡി.എസ് ചെയർപേഴ്സൺ ആർ.സി രജനിദേവി,
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ തുടങ്ങിവർ പ്രസംഗിച്ചു. ഊരുമൂപ്പൻമാർ, കുടുബശ്രീ അംഗങ്ങൾ ,ബ്ലോക്ക് കോർഡിനേറ്റർമാർ, സ്നേഹിത സ്റ്റാഫ് , ആനിമേറ്റർമാർ ,പ്രോമോട്ടർമാർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി .ആദിവാസി
തനത് കലകളായ മംഗലംകളി, കുടിയാ നൃത്തം, ട്രൈബൽ ബാലസഭ കുട്ടികളുടെ കളരി പ്രകടനം , നാടൻ പാട്ടുകൾ തുടങ്ങിയ വിവിധ കലാപരിപാടികൾ ദിനചരണത്തിന്റെ ഭാഗമായി നടന്നു.പരിപാടിയുടെ ഭാഗമായി വർണ്ണാഭമായ ഘോഷ യാത്രയുംസംഘടിപ്പിച്ചു.