രാജപുരം: വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങൾ ശേഖരിച്ചു വായനശാലയ്ക്ക് നൽകി മാതൃകയായി കെ സി വൈ എൽ രാജപുരം യൂണിറ്റ്. മലയോരത്തെ വീടുകളിൽ ഗൃഹസന്ദർശനം നടത്തിയും അല്ലാതെയും പഴയതും, പുതിയതുമായ നിരവധി പുസ്തകങ്ങൾ ശേഖരിച്ചു പ്രദേശത്തെ ഓർമ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് നൽകി ഒരു കൂട്ടം യുവാക്കൾ. രാജപുരം തീരുകുടുംബ ദേവാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കെ സി വൈ എൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ യൂണിറ്റ് പ്രസിഡന്റ് റോബിൻ ബേബി വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന് കൈമാറി. വൈസ് പ്രസിഡന്റ് ജ്യോതിസ് ജോസ്, ജെസ്ബിൻ ജോസഫ് എന്നിവർ സംസാരിച്ചു. ബെന്നി തോമസ് സ്വാഗതവും, സൗമ്യ അജീഷ് നന്ദിയുംപറഞ്ഞു.
