കൊട്ടോടി : ആലുവയിൽ അതിഥി തൊഴിലാളിയാൽ കൊലചെയ്യപെട്ട അഞ്ചു വയസ്സുകാരിചാന്ദിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊട്ടോടി ഛത്രപതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊട്ടോടി ടൗണിൽ മൗനജാഥ നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ് പ്രദീപ് മഞ്ഞങ്ങാനം അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ബാലചന്ദ്രൻ കൊട്ടോടി എന്നിവർ പ്രസംഗിച്ചു. ചാന്ദിനിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനനടത്തി.
Related Articles
ബളാംതോട് ഗവ.ഹയർസെക്കണ്ടി സ്ക്കുളിൽ സ്റ്റാർസ് -വർണ്ണകൂടാരം മലർവാടി പദ്ധതിക്ക് തുടക്കമായി.
പനത്തടി : ബളാംതോട് ഗവ.ഹയർസെക്കണ്ടി സ്ക്കുളിൽ സ്റ്റാർസ് -വർണ്ണകൂടാരം മലർവാടി പദ്ധതിക്ക് തുടക്കമായി. കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പ്രീ-പ്രൈമറി സ്റ്റാർസ് പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് മാതൃകാ പ്രീ സ്ക്കൂൾ നിർമ്മാണം പൂർത്തികരിച്ചത്.ശാസ്ത്രീയമായ പ്രീ സ്ക്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്ന രീതിയിലാണ് ക്ലാസ് മുറികളും പ്രവർത്തന ഇടങ്ങളും ഭാഷായിടവും, കളിയിടവും ഒരുക്കിയിരിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ എം ഗോവിന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പ്രോജക്ട് […]
നാടൻ പാട്ട് കലാകാരൻ സി.എം കൃഷ്ണനെ അനുസ്മരിച്ചു
തായന്നൂർ :നാടൻ പാട്ട് കലാകാരനും, മിമിക്രി താരവും മംഗലംകളി പരിശീലകനുമായ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സിലെ കലാകാരൻ സി എം കൃഷ്ണന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരിച്ചു.. യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.രഘു അദ്ധ്യക്ഷത വഹിച്ചു.രമേശൻ മലയാറ്റുകര അനുസ്മരണ പ്രസംഗം നടത്തി. സുരേഷ് കുമാർ ,എൻ.ശ്രീകുമാരൻ ,എൻ ശ്രീജിത്, അനീഷ് തൊട്ടിലായി, പ്രിയേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സി.സതീശൻസ്വാഗതംപറഞ്ഞു.
നീരുറവ് – നീർച്ചാൽ പുനരുജ്ജിവനം പ്രവർത്തികൾക്ക് കളളാർ പഞ്ചായത്തിൽ തുടക്കമായി
രാജപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷൻ എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന നീർച്ചാൽ പുണരുജജീവനം പ്രവർത്തികൾക്ക് കള്ളാർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷൻ എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ നീർചാലുകൾ പുനരുജ്ജീവിപ്പിച്ച് വരൾച്ചയെ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അടിഞ്ഞു കൂടി കിടക്കുന്ന ചെളി നീക്കം ചെയ്ത് ജലാശയത്തെ വീണ്ടെടുക്കുകയും അത് വഴി ജല സമ്പത്ത് […]