പനത്തടി : ഹോസ്ദുർഗ് ബി ആർ സിയുടെ കീഴിൽ ബളാംതോട ്ജി എച്ച് എസ് എസിൽ ശിശുസൗഹൃദ ഫർണിച്ചറുകൾ, പുറംവാതിൽകളിയുപകരണങ്ങൾ
പഠന സഹായിയായി ബാല ബിൽഡിംഗ് എന്നിവയുടെ ഉദ്ഘാടനം പ്രീ പ്രൈമറി മലർവാടിയിൽ വച്ചു നടന്നു. പിടിഎ പ്രസിഡണ്ട് വേണു കെ. എൻ
അധ്യക്ഷത വഹിച്ചു.. പി. എം കുര്വാക്കോസ് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ കെ . കെ . വേണുഗോപാൽ മദർ പി ടി എ പ്രസിഡന്റ് ജയശ്രീ ദിനേശ്
പി ടി എ വൈസ് പ്രസിഡന്റ് രഞ്ജിത്ത്, ഹെഡ്മാസ്റ്റർ ഇൻചാർജ് റിനിമോൾ പി, സ്റ്റാഫ് സെക്രട്ടറി ബാബു സി, അധ്യാപകനായ വിജയൻ സി, സി ആർ സി സി കോ -ഓർഡിനേറ്റർ സുപർണ
നഴ്സറി കൺവീനർ പ്രശാന്ത്, പ്രീ പ്രൈമറി ഇൻചാർജ് ഗംഗാധരൻ. സി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഗോവിന്ദൻ. എം സ്വാഗതവും പ്രീ പ്രൈമറി അധ്യാപിക അനിത നന്ദിയും പറഞ്ഞു
ശിശു വികാസ മേഖലകൾ, ബഹുമുഖ ബുദ്ധിയുടെ തലങ്ങൾ എന്നിവ പരിഗണിച്ച് വൈവിധ്യമാർന്ന അനുഭവങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളാണ് പ്രീ-പ്രൈമറി ക്ലാസുകളിൽ നടക്കേണ്ടത്. ഇത്തരത്തിലുള്ള അനുഭവങ്ങൾ നൽകുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കാണ് സമഗ്ര ശിക്ഷാ കേരളം 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഊന്നൽ നൽകുന്നത്. ശിശു സൗഹൃദ ഫർണിച്ചർ നിർമാണത്തിന് 50,000/- രൂപ, പുറം വാതിൽ കളിയുപകരണങ്ങൾക്ക് 40,000/- രൂപ, ബിൽഡിംഗ് ആസ് എ ലേണിംഗ് എയ്ഡ് (ബാല) ന് 10,000/- രൂപ എന്നിവയ്ക്കായി 1ലക്ഷം രൂപ അനുവദിച്ചത്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് ആവശ്യമായ നിർദ്ദേശങ്ങളടങ്ങുന്ന മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് ബാല തയാറാക്കിയിട്ടുള്ളത്.