സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, ഓഗസ്റ്റ് ആരംഭത്തിൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ എല്ലാ മാവേലി സ്റ്റോറുകളിലും എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്ന ഉപഭോക്താക്കൾ ബില്ല് ചോദിച്ചു വാങ്ങാൻ മന്ത്രി പ്രത്യേക നിർദേശം നൽകി. ബിൽ ചോദിച്ചു വാങ്ങിയില്ലെങ്കിൽ റേഷൻ ഉപഭോക്താക്കൾക്ക് അർഹമായി കിട്ടേണ്ട അരിയും മറ്റ് സാധനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
Related Articles
ബന്തടുക്ക ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ ലഹരി വിപത്തിനെതിരെ എസ് പി സി കേഡറ്റുകൾ
ബന്തടുക്ക: ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന പ്രതിജ്ഞയുമായി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ബന്തടുക്കയിലെ എസ്പിസി കേഡറ്റുകൾ. സ്റ്റാഫ് സെക്രട്ടറി നിത്യാനന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശങ്കരനാരായണ പ്രകാശ് നിർവഹിച്ചു. ബേഡകം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവൻ എം ക്ലാസുകൾ നയിച്ചു. ബേഡകം പോലീസ് സ്റ്റേഷനിലെ എ എസ് ഐ രമേശൻ വി, അധ്യാപകരായ ഷാജി ഡി വി, സന്ദീപ് ബി എസ്, ജ്യോതിലക്ഷ്മി […]
ക്രിമിനലുകളെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനം : യൂത്ത് കോണ്‍ഗ്രസ്സ്
ചാമുണ്ടിക്കുന്ന്:പൊതുജനങ്ങളുടെ അവകാശങ്ങളും പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യങ്ങള്‍ തള്ളിക്കളയുകയും ബഹുജന സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂക്ഷണമല്ലെന്നും ഏകാധിപത്യത്തിന്റെ തികഞ്ഞ ലക്ഷണമാണ് സൂചിപ്പിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി രജിത രാജന് ആരോപിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് ചാമുണ്ഡിക്കുന്ന് യൂണിറ്റ് സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ക്രിമിനലുകളുടെയും കൊളളക്കാരുടെയും കാവലാളന്മ്മാരായി മാറിയെന്നും പോലീസില്‍ തന്നെ ഒരു വിഭാഗം ക്രിമനല്‍ സ്വഭാവമുള്ളവരാണെന്നും അവരെ […]
മീലാദ് ഫെസ്റ്റും, നബിദിന സമ്മേളനവും ഇന്ന് മുതൽ കോളിച്ചാലിൽ
കോളിച്ചാൽ :പ്രവാചക പ്രകീർത്തന സദസ്സുകളുടെ ഭാഗമായി മീലാദ് ഫെസ്റ്റ് ”23 എന്ന പേരിൽ നബിദിന വിളംബര റാലിയും, നബിദിന ഘോഷ യാത്രയും നബിദിന സമ്മേളനവും സ്വലാത്ത് വാർഷികവും കോളിച്ചാലിൽ പ്രത്യേകം സജ്ജമാക്കിയ പി. എ ഉസ്താദ് നഗറിൽ വെച്ച് ഇന്ന് മുതൽ 28 വരെ നടക്കും. ഇന്ന് വൈകിട്ട് 3 ന് തോട്ടം ഖത്തീബ് ഫവാസ് ഫൈസി ഉദ്ഘാടനം നിർവ്വഹിച്ച് തോട്ടം ജുമാ മസ്ജിദ് പരിസരത്തു നിന്നും ആരംഭിക്കുന്ന നബിദിന വിളംബര റാലി ചെമ്പേരി,പാണത്തൂർ, ബളാന്തോട്, ചെറുപനത്തടി, […]