പാണത്തൂർ : പാണത്തൂർ സെന്റ് മേരീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ സഹനങ്ങളിൽ എരിയുന്ന മണിപ്പൂരിലെ സഹോദരങ്ങൾക്കുവേണ്ടി പാണത്തൂരിൽ പ്രതിഷേധ റാലി നടത്തി. പാരീഷ്‌കൗൺസിൽ,സണ്ഡേസ്‌ക്കൂൾ,സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. വികാരി ഫാ.വർഗ്ഗീസ് ചെരുവംപുറത്ത്, അസി. വികാരി ജോൺ വെങ്കിട്ടയിൽ, കൈക്കാരൻന്മാരായ അജി പൂന്തോട്ടം,രാജു കപ്പിലുമാക്കിൽ, സജി കക്കുഴി, ഇടവക സെക്രട്ടറി ബിജി വടക്കേൽ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
