ചട്ടഞ്ചാൽ: 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. ചട്ടഞ്ചാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പബ്ളിക് ഹെൽത്ത് നഴ്സ് പി.പി. ലളിതയാണ് വിരമിച്ചത്. പെരിയ, ഉദുമ, പളളിക്കര, അടൂർ എന്നിവിടങ്ങളിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
രാജപുരം : പൂടുങ്കല്ല് ജവഹര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് പൗരാവലി, പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 27 ന് പൂടുംങ്കല്ലില്‍ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ വിവിധ സബ് കമ്മിറ്റി യോഗം ചേര്‍ന്നു. സംഘാടക സമിതി ചെയര്മാന് കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ ടി.യു.മാത്യു, പഞ്ചായത്തംഗം ബി.അജിത് കുമാര്‍, ക്ലബ്ബ് സെക്രട്ടറി ജോസ് […]
ബന്തടുക്ക: കാട്ടുപന്നി ആക്രമണത്തില്‍ റബ്ബര്‍ കര്ഷകന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ ടാപ്പിങ്ങ് ചെയ്യുമ്പോള്‍ ബന്തടുക്ക സ്വദേശി ഡൊമിനിക്ക് അറക്കപ്പറമ്പിലിന് നേരെയാണ് അക്രമണമുണ്ടായത്. കാട്ടുപന്നികളുടെ ശല്യം ടാപ്പിംഗ് തൊഴിലാളികളെ കുറച്ചൊന്നുമല്ല ഭീഷണിയിലാക്കിയിരിക്കുന്നത്. പല മേഖലയിലും കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് നേരം പുലര്‍ന്ന ശേഷം ടാപ്പിംഗ് തുടങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ഇത് ജോലി സമയത്ത് തീര്‍ക്കാന്‍ പറ്റാത്ത സ്ഥിയിലാണ്.