കാഞ്ഞങ്ങാട് : സാമൂഹിക നന്മയുടെയും ഐക്യത്തിന്റെയും പാഠം പകരുന്നതാവണം സാഹിത്യ സൃഷ്ടികളും ഉൽസവങ്ങളും , മനുഷ്യരെ പലതിന്റെയും പേരിൽ തമ്മിലടിപ്പിക്കുന്ന ആധുനിക ലോകത്ത് ഒരുമയുടെ ഉണർത്തു പാട്ടാവാൻ സാഹിത്യത്തിന് കഴിയണം എന്നും പ്രമുഖ സാഹിത്യകാരന്മാർ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് മാണിക്കോത്ത് ഹാദി അക്കാദമി ക്യാമ്പസിൽ പ്രമുഖ എഴുത്തുകാരൻ സുറാബ് ഉദ് ഘാടനം ചെയ്തു വ’സംസ്‌കാരത്തിന്റെ സംസാരം’ എന്ന ശീർഷകത്തിൽ മഹാകവി പി യെ കുറിച്ചുള്ള ചർച്ച വേദിയിൽ പ്രമുഖ എഴുത്തുകാരൻ സന്തോഷ് ഒഴിഞ്ഞവളപ്പ് സംസാരിച്ചു. മുഹമ്മദ് റാശിദ് ഹിമമി സഖാഫി മോഡറേറ്റർ ആയിരുന്നു. മടിക്കൈ അബ്ദുല്ല ഹാജി,
അബ്ദു സഅദി ചിത്താരി, ബാദ്ഷാ സുറൈജി , റഈസ് മുഈനി തുടങ്ങി സംഘടന നേതാക്കൾ പങ്കെടുത്തു
ജമാൽ ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്‌മാൻ ഇർഫാനിസ്വാഗതംപറഞ്ഞു