ദുബായ്: യുഎഇയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞത് വമ്പൻ തീരുമാനങ്ങൾ. രാഷ്ട്രപതി ഭവനിൽ പ്രൗഢഗംഭീരമായ സ്വീകരണമാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സുപ്രധാനമായ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കറൻസികളിൽ വ്യാപാരം ആരംഭിക്കാൻ തങ്ങൾ ധാരണയിലെത്തിയതായി മോദിയും യുഎഇ പ്രസിഡന്റും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണവും പരസ്പര വിശ്വാസവുമാണ് ഇത് കാണിക്കുന്നതെന്ന് മോദി പറഞ്ഞു. ‘ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തുന്നതിൽ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഊർജവും വികസന കാഴ്ചപ്പാടും പ്രശംസനീയമാണ്. സാംസ്കാരികവും സാമ്പത്തികവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഉൾപ്പെടെ ഇന്ത്യ-യുഎഇ ബന്ധങ്ങളുടെ വിവിധ തലങ്ങൾ ചർച്ച ചെയ്തു,’ മോദി പറഞ്ഞു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് ശേഷം ഇന്ത്യ-യുഎഇ വ്യാപാരത്തിൽ 20% വർധനയുണ്ടായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അൽ നഹ്യാനിൽ നിന്ന് തനിക്ക് ഒരു സഹോദരന്റെ സ്നേഹം ലഭിച്ചുവെന്നും ഇന്ത്യക്കാർ അദ്ദേഹത്തെ ഒരു യഥാർത്ഥ സുഹൃത്തായി കാണുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. അതിനിടെ അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പേയ്മെന്റ്, സന്ദേശമയയ്ക്കൽ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു എ ഇ സെൻട്രൽ ബാങ്കും രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തു. ഇത് ഇന്ത്യ-യുഎഇ സഹകരണത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണെന്ന് മോദി ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകൾ ലളിതമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അബുദാബിയിൽ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ശാഖ സ്ഥാപിക്കാനുള്ള പദ്ധതിക്കായി ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങളും ഐഐടി ഡൽഹിയും തമ്മിൽ മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 28 ന്റെ നേതൃത്വം ഈ വർഷം യുഎഇ ഏറ്റെടുക്കുമെന്നും താനും അതിൽ പങ്കാളിയാകുമെന്നും മോദി പറഞ്ഞി. കോപ് 28 നിയുക്ത പ്രസിഡന്റ് സുൽത്താൻ അൽ ജാബറുമായി മോദി കൂടിക്കാഴ്ച നടത്തുകയും കാലാവസ്ഥാ സമ്മേളനത്തിന് യുഎഇയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഇന്ത്യയുടെ പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.
Related Articles
രാഷ്ട്രപതി ഒപ്പുവെച്ചു, ഡൽഹി ഓർഡിനൻസ് അടക്കം നിയമമായി; കനത്ത എതിർപ്പുയർത്തി പ്രതിപക്ഷനിര
പാർലമെന്റിന്റെ വർഷകാല സെഷനിൽ പാസാക്കിയ നാല് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഇതോടെ ഡൽഹി ഓർഡിനൻസ് അടക്കമുള്ള നിയമമായിരിക്കുകയാണ്. ഡൽഹിയിലെ വിവാദ ഓർഡിനൻസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തെയും നിയമനത്തെയുമെല്ലാം തീരുമാനിക്കുന്നതിൽ കേന്ദ്രത്തിന് പൂർണ അധികാരം നൽകുന്നതാണ്. രാഷ്ട്രപതി ഒപ്പിട്ടതോടെ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കേന്ദ്രമായിരിക്കും. ഡിജിറ്റൽ ഡാറ്റ സംരക്ഷ നിയമമവും അതോടൊപ്പം നിയമമായിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് തടയുകയെന്നതാണ് നിയമത്തിന്റെ ഉദ്ദേശലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. അനുവാദമില്ലാതെ തന്റെ വ്യക്തിവിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാൻ നിയമം […]
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളത്തിനുകൂടി സാധ്യത തെളിയുന്നു
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ രണ്ടാമതായി മറ്റൊരു വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. നഗരത്തിനായുള്ള നിര്‍ദിഷ്ട രണ്ടാമത്തെ വിമാനത്താവളത്തിന്റെ സ്ഥലം തീരുമാനിക്കാന്‍ ഉടന്‍ യോഗം ചേരുമെന്ന് കര്‍ണാടക ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി എം ബി പാട്ടീല്‍. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിക്കും. രണ്ട് പ്രധാന വശങ്ങളാണ് സര്‍ക്കാരിന്റെ മുന്നില്‍ പ്രധാനമായുള്ളത്. യാത്രക്കാരുടെ ലോഡും നിലവിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിയും. യാത്രക്കാരുടെ ലോഡിന് മുന്‍ഗണന നല്കുകയാണെങ്കില് സര്‍ജാപുര, കനകപുര റോഡ് തുടങ്ങിയ […]
കോൺഗ്രസും വികസനവും ഒരുമിച്ച് നിലനിൽക്കില്ല; ഛത്തീസ്ഗഢിൽ വിമർശനവുമായി പ്രധാനമന്ത്രി
റായ്പൂർ: ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഗോത്രവർ?ഗത്തിൽ നിന്നുമുള്ള വ്യക്തി രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്നത് കോൺഗ്രസ് എതിർത്തതായി പ്രധാനമന്ത്രി ആരോപിച്ചു. വികസനത്തിന്റെ നേട്ടവും പുരോഗതിയും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും എത്തിക്കുക എന്നതാണ് ബി ജെ പിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ കാങ്കറിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢ് രൂപീകരണത്തിനായി സംസ്ഥാനത്തെ ജനങ്ങളും ബി ജെ പിയും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലം വരെ അവർ ഇവിടെ […]