പനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കെൽട്രോൺ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എസ് ഇ ഒ ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിന്റെ ഉദ്ഘാടനം
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. മലയോരമേഖലയിൽ ഇത്തരം ജോലി ഉറപ്പുനൽകുന്ന കോഴ്സുകളുടെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കോളേജ് ഡയറക്ടർ ഫാ. ജോസ് പാറയിൽ വിശദീകരിച്ചു. ഫാ. ജോസ് കളത്തിൽപറമ്പിൽ (എഫ് ഐ സി എഡ്യൂക്കേഷൻ കൗൺസിൽ ) അധ്യക്ഷത വഹിച്ചു. കെൽട്രോൺ പി ആർ ഒ അസിസ്റ്റന്റ് കോഴ്സുകളെ പരിചയപ്പെടുത്തി. വാർഡ് മെമ്പർ കെ.കെ. വേണുഗോപാൽ, പഞ്ചായത്തംഗങ്ങളായ എൻ.വിൻസെന്റ്, കെ.ജെ.ജെയിംസ് എന്നിവർ പ്രസംഗിച്ചു. സെന്റ് മേരിസ് കോളേജ് പ്രിൻസിപ്പാൾ നന്ദി പറഞ്ഞു.
