കരിേേവടകം: കരുവാടകം ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠയും ഗോപുര പാദുകന്യാസവും രാമായണ മാസാചരണം ഉദ്ഘാടനവും നാളെയും മറ്റന്നാളുമായി നടക്കും. നാളെ രാവിലെ 2.55 മുതൽ 4.14 വരെയുളള മുഹൂർത്തത്തിൽ ഷഢാധാഗ പ്രതിഷ്ഠ, 7.07 മുതൽ 8.34 വരെയുളള മുഹൂർത്തത്തിൽ ഗോപുര പാദുകന്യാസം കണ്ണൂർ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി നിർവ്വഹിക്കും. 16ന് രാവിലെ 9.30ന് സനാതന പാഠശാലയുടേയും രാമായണ മാസാചരണത്തിന്റെയും ഉദ്ഘാടനം അമൃത ടി വി ശ്രേഷ്ഠഭാരത് രാഹുൽ കെ കുടാളി നിർവ്വഹിക്കും.
