ചുളളിക്കര : മഴക്കാലം ആരംഭിച്ചതോടുകൂടി പകർച്ചപനി മറ്റു രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന മലയോരമേഖലയിലെ ജനങ്ങൾക്ക് ഏക ആശ്രയമായ പൂടകല്ല് താലൂക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതു പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രാത്രികാലങ്ങളിൽ ഒപി നിറുത്തിയത് നുറു കണക്കിന് രോഗികളെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. എത്രയും പെട്ടന്ന് ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തണമെന്നും രാത്രികാല ഒപി പുനരാരംഭിക്കണമെന്നും ചുള്ളിക്കാര മർച്ചന്റ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി എ ജോസഫ് ആധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി,ബേബി മേലത്ത്, ജോസ് ജോർജ്,വി ജെ ജോസഫ്, എൻ ഗോപി, പിജെ സിറിയക്, ബിനോയ് സേവ്യർ, എന്നിവർ പ്രസംഗിച്ചു. യൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ എസ് എസ് ഏൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ ജില്ലാ പ്രസിഡന്റ് വിതരണം ചെയ്തു.സി എൻ തോമസ് സ്വാഗതവും ജോബി എബ്രഹാം നന്ദിയും പറഞ്ഞു.
