വെളളരിക്കുണ്ട്് : വിൻസേഷ്യൻ സോണൽ സെമിനാറും ഏകദിന പരിശീലനവും വെള്ളരിക്കുണ്ട്: സൊസൈറ്റി ഓഫ് സെയിന്റ് വിൻസന്റ് ഡിപ്പോളിന്റെ വെള്ളരിക്കുണ്ട്, തോമാപുരം, കാഞ്ഞങ്ങാട്, പനത്തടി ഏരിയാ കൗൺസിലുകളുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ഫൊറോന ദേവാലയത്തിൽ നടന്നു. വെള്ളരിക്കുണ്ട് ഫൊറോനാ വികാരി ഫാ. ജോൺസൺ അന്ത്യാകുളം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി തലശ്ശേരി സെൻട്രൽ കൗൺസിൽ പ്രസിഡണ്ട് ബ്രദർ സണ്ണി നെടിയാകാലായിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജസ്റ്റിൻ ഡേവിഡ ്( വൈസ് പ്രസിഡണ്ട്, വിജയപുരം രൂപത) സീനിയർ വൈസ് പ്രസിഡണ്ട് ബ്രദർ കെ ടി ജോസഫ് ( തലശ്ശേരി സെൻട്രൽ കൗൺസിൽ)എന്നിവർ ക്ലാസെടുത്തു. ബ്രദർ ബാബു ജോസഫ് കൊട്ടാരത്തിൽ പ്രസംഗിച്ചു. വെള്ളരിക്കുണ്ട് ഏരിയാ കമ്മറ്റി പ്രസിഡന്റ് ബ്രദർ ജോസഫ് കുമ്മിണിയിൽ സ്വാഗതവും സൊസൈറ്റി പനത്തടി ഏരിയ കൗൺസിൽ പ്രസിഡന്റ് ജോൺ കെ എ നന്ദിയും പറഞ്ഞു. നാല് ഏരിയ കൗൺസിലുകളിൽ നിന്നായി നൂറിൽ അധികം പ്രവർത്തകർ ആധ്യാത്മിക സെമിനാറിലും പരിശീലനത്തിലും പങ്കെടുത്തു.
