LOCAL NEWS

ാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി

കളളാർ : മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി. മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റ് കള്ളാർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അവർകൾ നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത പി അധ്യഷത വഹിച്ചു. മെമ്പർമാരായ അജിത്ത് കുമാർ ബി. ലീല ഗംഗാധരൻ. സബിത ബി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.14 വാർഡ് കളിലും ജൂലൈ 15 നകം ഹരിത റീപോർട്ടിങ് നടത്താൻ തീരുമാനിച്ചു. പഞ്ചായത്തിലെ സിഡിഎസ് മെമ്പർമാർ പങ്കെടുത്ത യോഗത്തിന് അസിസ്റ്റന്റ് സെക്രട്ടറി ജോസ് എബ്രഹാം സ്വാഗതവും സിഡിഎസ് ചെയർപേഴ്‌സൺ കമലാക്ഷി കെനന്ദിയുംപറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *