പടുപ്പ് : സെന്റ് തോമസ് തിരുനാളിനോട് അനുബന്ധിച്ച് പടുപ്പ് ഇടവകയിലെ കൊരക്കോൽ സെൻറ് തോമസ് വാർഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചു. ശുശ്രൂഷ ചെയ്യുകയും അവിടെ യുള്ളവർക്ക് ഉച്ചഭക്ഷണം തയ്യാറാക്കി നൽകി. വിവിധ സാധങ്ങൾ എത്തിച്ചു നൽകി. പടുപ്പ് സെന്റ് ജോർജ്ജ് ചർച്ച് വാർഡ് പ്രതിനിധികളായ ഷിനോജ് പുലിങ്കാലായിൽ, സുധീഷ് കുരിശിങ്കൽ, ഷൈജി തെക്കേൽ എന്നിവർ നേതൃത്വം നൽകി.
