പാണത്തൂർ : മണിപ്പൂരിൽ ക്രൈസതവ വിശ്വാസി സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണത്തൂർ സെന്റ് മേരീസ് ഇടവക സമൂഹ പ്രാർത്ഥന നടത്തി. ആരാധനയും മെഴുകുതിരി കത്തിച്ച് പ്രാർത്ഥനനയും നടന്നു. വികാരി ഫാ.വർഗ്ഗീസ് ചെരുവംപുറത്ത്, അസിസ്റ്റന്റ് വികാരി ഫാ.അജിത്ത് വെങ്കിട്ടയിൽ കൈക്കാരൻന്മാരായ അജി പൂന്തോട്ടം, സജി കക്കുഴി, കോഡിനേറ്റർ ജോണി തോലംപുഴ, രാജീവ് മൂലക്കുന്നേൽ,സി. ടെസ്ലിറ്റ് SABS, സി.അലീന എന്നിവർ നേതൃത്വം നൽകി.
