മാലക്കല്ല്് : കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി കുറിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി തിരി തെളിച്ചു. വികാരി ഫാ. ജോർജ് പഴേപറമ്പിൽ, ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽഎന്നിവർ സന്നിഹിതരായിരുന്നു.
ബളാംതോട് / ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിഷു – ഈസ്റ്റര്‍ പ്രമാണിച്ച് ഉത്സവകാല പാല് അധിക വില വിതരണം ചെയ്തു. പാല് അധിക വില വിതരണോദ്ഘാടനം മില്‍മ ഡയറക്ടര്‍ പി.പി.നാരായണന് നിര്‍വഹിച്ചു. ഫാം സപ്പോര്‍ട്ട് മില്‍മ മലബാര്‍ മേഖലാ യൂണിയന് ഡയറക്ടര്‍ കെ. സുധാകരന് വിതരണം ചെയ്തു. ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍.കെ.എന്‍. അദ്ധ്യക്ഷത വഹിച്ചു. പുതുതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മില്‍മ ഡയറക്ടര്‍മാരായ പി.പി. നാരായണന്,കെ. സുധാകരന് എന്നിവരെ സംഘം പ്രസിഡന്റ് അനുമോദിച്ചു.യൂണിയന് […]
ചുളളിക്കര: വൈകീട്ടുണ്ടായ മഴയിലും കാറ്റിലും കോടോം-ബേളൂർ പഞ്ചായത്തിലെ വെളളരിക്കുണ്ട് കോളനിയിലെ വൈദ്യുതി ലൈനിൽ മരം പൊട്ടി വീണ് ലൈൻ തകർന്നതോടെ കോളനിയിലെ വീടുകൾ ഇരുട്ടിലായി.ചെറിയൊരു മരകൊമ്പ് വീണാൽ പോലും ഇവിടെ വൈദ്യിതി ലൈൻ പൊട്ടി വീഴുന്നത് പതിവായിരിക്കുകയാണെന്ന് കേളനിവാസികൾ പറയുന്നു. 1992-ൽ സ്ഥാപിച്ചതാണ് കോളനിയിലേക്കുളള വൈദ്യിതി ലൈൻ. പഴക്കം ചെന്ന വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് കോളനി നിവാസികളുടെ ആവശ്യം അധികൃതർ ഇതേ വരെ ചെലികൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം തൂങ്ങൽ കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിലും ഈ […]