രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ്സിന്റെ ഇൻഫോ വാൾ രാജപുരം ഇൻസ്പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ കെ ഉദ്ഘാടനം ചെയ്തു. എ എസ് ഐ രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രതി സി കെ, സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സെൽമ കെ ജെ, ഷിജു പി ലൂക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.
