കരിവേടകം : സെന്റ് മേരീസ് എ.എൽ.പി സ്കൂൾ മേരിപുരത്ത് ലഹരി വിരുദ്ധദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ഷെർലി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.എ .യു .പി .എസ് കരിവേടകത്തെ അധ്യാപകനായ റെനീഷ് തോമസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.അധ്യാപകരായ ബിനോയ് പി. എ , സെബാസ്റ്റ്യൻ ടി.ജെ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണറാലിയുംനടന്നു.
