ചെറു പനത്തടി : സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 – 24 വർഷത്തെ സ്കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു.രാജപുരം മുണ്ടോട്ട് പയസ് ടെൻത് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ദേവസ്യ എം ഡി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഹെഡ് ബോയ് ,ഹെഡ് ഗേൾ, സ്റ്റുഡൻറ് എഡിറ്റർ , സ്പോർട്സ് ക്യാപ്റ്റൻ ,ആർട്സ് സെക്രട്ടറി, സ്കൂളിലെ നാല് ഗ്രൂപ്പുകളുടെ ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ എന്നിവർക്ക് ബാഡ്ജ് നൽകി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ കെ കെ വേണുഗോപാൽപ്രസംഗിച്ചു.
Related Articles
ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം നടത്തി
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം സ്കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ്, പി ടി എ പ്രസിഡന്റ് പ്രഭാകരൻ കെ. എ,മദർ പി ടി എ പ്രസിഡന്റ് രാജി സുനിൽ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 2021-2023 പ്ലസ്ടു ബാച്ചിലെ കുട്ടികൾ സ്പോൺസർ ചെയ്തതാണ് ഡിജിറ്റൽനോട്ടീസ്ബോർഡ്.
ബേഡഡുക്ക താലൂക് ആശുപത്രിയിൽ കൗമാര പ്രായക്കാരുടെ സംഗമവും കിറ്റ് വിതരണവും നടത്തി
ബേഡഡുക്ക : കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി താലൂക് ആശുപത്രി ബേഡഡുക്കയിൽ കൗമാര പ്രായക്കാരുടെ സംഗമവും കിറ്റ് വിതരണവും ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും നടത്തി.ബേഡഡുക്ക താലൂക് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ. കൃപേഷ്. എം വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ. എം ഉദ്ഘടനം ചെയ്തു.പരിപാടിയിൽ പിയർ എഡ്യൂക്കേറ്റർസിനു കിറ്റ് വിതരണം നടത്തി.എച്ച് ഐ ഇൻ ചാർജ് സുരേഷ് ബാബു, എൽ എച്ച്് ഐ ഇൻ ചാർജ് കാർത്തിയനി. പി, പി […]
ലോക ലഹരി വിരുദ്ധ ദിനം കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി. മത്സരത്തിൽ പ്രണാം , റോസാരിയോ, അഹാന എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടി. അധ്യപകരായ കെ.ശ്രീജ, വി.നിഖിൽ രാജ്, വിദ്യാർഥി പ്രതിനിധികളായ എൽവിൻ ബിനോയി ,റോസ് മേരി എന്നിവർ നേതൃത്വംനൽകി.