രാജപുരം : കളളാർ പഞ്ചായത്തിൽപ്പെടുന്ന രാജപുരം വൈദ്യുതി സെക്ഷന്റെ പരിധിയിലെ പ്രദേശങ്ങൾ പൂർണ്ണമായി ബളാംതോട് സെക്ഷന്റെ പരിധിയിലേക്ക് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ വൈദ്യുതി വകുപ്പ് മന്ത്രിക്ക് കത്തയച്ചു. ബളാംതോട് സെക്ഷന്റെ ചെറിയൊരു ഭാഗം മാത്രമാണ് കളളാർ ഗ്രാമപഞ്ചായത്തിൽപ്പെടുന്നത്. ബാക്കിയുളള ഭാഗംകൂടി ചേർക്കുമ്പോൾ കളളാർ പഞ്ചായത്ത് പൂർണ്ണമായി ബളാംതോട് സെക്ഷന്റെ പരിധിയിലാവും. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുളളതായി കത്തിൽ ചൂണ്ടിക്കാട്ടി. അതിന് പറമേ ഇപ്പോൾ രണ്ടും മൂന്നും കിലോമീറ്റർ ദുരം മാത്രമുളളിടത്ത് 13 കിലോ മീറ്റർ വരെ ദുരം കൂടുകയും ചെയ്യും. അതുകൊണ്ട് തന്നെ രാജപുരം സെക്ഷന്റെ പരിധിയിൽ വരുന്ന കളളാർ പഞ്ചായത്തിലെ പ്രദേശങ്ങൾ ബളാംതോട് സെക്ഷനിലേക്ക് മാറ്റരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു.
