രാജപുരം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാത യാഥാർത്ഥ്യമാക്കാൻ ശ്രമം തുടരുന്നു.അതിനായി കർണ്ണാടക സർക്കാരിന്റെ സമ്മതപത്രം ലഭ്യമാക്കാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിന്നുളള സംഘം കർണ്ണാടക സ്പീക്കർ യു ടി ഖാദറിനെ കണ്ട് നിവേദനം നൽകി. കാസർകോട് ബിൽഡപ്പ്് ജനറൽ സെക്രട്ടറി ഡോ.ഷെയ്ക്ക് ബാവ, കാഞ്ഞങ്ങാട് വികസനസമിതി ഭാരവാഹികളായ മുഹമ്മദ് അസ്ലാം,യൂസഫ് ഹാജി, മർച്ചന്റ് അസോസിയേഷൻ പ്രതിനിധി രവീന്ദ്രൻ എന്നിവരാണ് ഡോ.ജോസ് കൊച്ചിക്കുന്നേലിന്റെ നേതൃത്വത്തിൽ സ്പീക്കറെ കണ്ട്ത്. ഇതിന് പുറമേ സൗത്ത് കണ്ണാടകയിലെ സുളള്യയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുക, ഹിൽഹൈവേ വിമാനത്താവളം വരെ നീട്ടുക, ഉളളാൽ മുതൽ മണിപ്പാൽ വരെ മൊട്രോ ആക്കുക, ചെറുകിട വിമാനത്താവളങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഡോ.ജോസ് കൊച്ചിക്കുന്നേൽ മറ്റൊരു നിവേദനം കൂടി സ്പീക്കർക്ക് നൽകി.