LOCAL NEWS

കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് ‘മാലിന്യ മുക്തം നവകേരളം’ പഞ്ചായത്ത് തല സമിതി യോഗം ചേർന്നു

ഒടയംചാൽ :കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ‘മാലിന്യ മുക്തം നവകേരളം’ പഞ്ചായത്ത് തല സമിതി യോഗം ഒടയംചാൽ റോട്ടറി ക്ലബ്ബിൽ വെച്ച് ചേർന്നു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ദിനേശ് കുമാർ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി അദ്ധ്യക്ഷതയും വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ശൈലജ കെ, ശ്രീ പി ഗോപാലകൃഷ്ണൻ ജയശ്രീ എൻ എസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത തുടങ്ങിയവർ വിഷയാസ്പദമായി സംസാരിച്ചു. യോഗത്തിൽ ജനപ്രതിനിതികൾ, സ്ഥാപന മേധാവികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കാറ്ററിംഗ് യൂണിറ്റ് പ്രതിനിധികൾ, വായനശാല സന്നദ്ധ പ്രവർത്തകർ , അമ്പലം/പള്ളി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബൾക്ക് ജനറേറ്റേഴ്‌സ്, ഹരിത കർമ്മസേനാംഗങ്ങൾ, സി.ഡി.എസ്,എ.ഡി.എസ് പ്രതിനിധികൾ മുതലായവർപങ്കെടുത്തു.പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *