രാജപുരം: സേവാഭാരതി പനത്തടി പഞ്ചായത്ത് ജനറൽ ബോഡി യോഗം വൈസ് പ്രസിഡന്റ്പി.രാജപ്പൻ നായരുടെ അധ്യക്ഷതയിൽ ബളാംതോട് സേവാഭാരതി ഓഫിസിൽ വച്ച് നടന്നു. സെക്രട്ടറി കെ.സി.പ്രദീപ് കുമാർ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു സേവാഭാരതി ജില്ലാ ജോയിൻ സെക്രട്ടറി രാധാകൃഷ്ണൻ സേവാ സന്ദേശം നൽകി. ഖണ്ഡ് സംഘചാലക് പി.ജയറാം സരളായ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഖണ്ഡ് ബൗദ്ധിക് പ്രമുഖ് കെ.സുരേഷ്, സേവാ പ്രമുഖ് എൻ.ആർ.ദിലീപ് എന്നിവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി രാജപ്പൻ നായർ , വൈസ് പ്രസിഡന്റുമാർ രമാദേവി, ടി.പി.രാജഗോപാലൻ, സെക്രട്ടറി കെ.സി.പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറിമാർ കെ.ബാലൻ, ശ്രീജ സുരേഷ്, ട്രഷറർ എൻ.എസ്.ശ്യാംകുമാർ,ഐറ്റി കോഡിനേറ്റർ കെ എൻ.കൃഷ്ണൻകുട്ടി, കമ്മിറ്റി അംഗങ്ങളായി വി.മഞ്ജുഷ, കെ.ചന്ദ്രൻ. എം.ആർ.സിന്ദു , കെ.എ.ബിജു, പി.എസ്.ശ്രീകുമാർ എന്നിവരെതിരഞ്ഞെടുത്തു.ജോയിന്റ് സെക്രട്ടറി എൻ.എസ്.ശ്യാംകുമാർ സ്വാഗതം പറഞ്ഞു.