രാജപുരം :കർണ്ണാടക ഭരണ മാറ്റം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാതയ്ക്ക് ജീവൻ വെയ്ക്കുന്നു. കഴിഞ്ഞ ബി ജെ പി സർക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക്് അനുകൂലമായിരുന്നുവെന്നത് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷ ഉയർന്നിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ കർണ്ണാടക സർക്കാർ സമ്മതപത്രം നൽകേണ്ടതുണ്ട്. കേരള സർക്കാർ അത് നേരത്തെ നൽകിയിരുന്നു. കേന്ദ്ര മാനദണ്ഡ പ്രകാരം കാഞ്ഞങ്ങാട്- കാണിയൂർ പാതയുടെ പകുതി വിഹിതം വഹിക്കാൻ കേരള സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.ഈ ഘട്ടത്തിൽ കർണ്ണാടക അനുകൂലമായ തീരുമാനമൊടുത്തിരുന്നില്ല. കർണ്ണാടക ഭരണമാറ്റത്തോടെ അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർമ്മ സമിതിയും ജനപ്രതിനിധികളും. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുളള കർമ്മസമിതി അംഗങ്ങളും സുളള്യയിൽ നിന്നുളള ജനപ്രതിനിധികളും ചേർന്ന്് സുളള്യ എം എൽ എയ്ക്ക് ഇന്ന്് നിവേദനം നൽകി.ഡോ.ജോസ് കൊച്ചികുന്നേൽ, സൂര്യനാരായണഭട്ട്,അഡ്വ. എം വി ഭാസ്‌ക്കരൻ,സുളള്യ ആക്ഷൻ കമ്മറ്റി പ്രസിഡന്റ് സുധാകര റായ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.