Related Articles
പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു നിര്യാതയായി. സംസ്ക്കാരം നാളെ
രാജപുരം: മാലക്കല്ല് പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു (93) നിര്യാതയായി.മ്യത സംസ്കാരം നാളെ രാവിലെ 10 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദൈവാലയത്തില്‍ . മക്കള്‍: ജോസ്, ബേബി, ജോണി, സണ്ണി, ജിജി. മരുമക്കള്‍: മേരി കുഴിക്കാട്ട് മടമ്പം, ആന്‍സി ഒറ്റത്തങ്ങാടി രാജപുരം, മേരീക്കുട്ടി എറ്റിയാപ്പള്ളി മാലക്കല്ല്,അന്നമ്മ ആരോംക്കുഴിയില് പിണ്ടിക്കടവ്, മാത്യുസ് ഒരപ്പാങ്കല്രാജപുരം
ഉല്ലസിച്ച് പഠിക്കാൻ വർണ്ണക്കൂടാരം ശില്പശാല; വിരിഞ്ഞത് നൂറ് കണക്കിന് കളിപ്പാട്ടങ്ങൾ
രാജപുരം: കുട്ടികളുടെ ഇഷ്ടത്തിനും താല്പര്യത്തിനും സന്തോഷത്തിനും ഊന്നൽ കൊടുത്തു കൊണ്ട് സമഗ്ര ശിക്ഷ കാസർഗോഡ് നൽകിയ പത്ത് ലക്ഷം രൂപ കൊണ്ട് ഒരുക്കിയ ജി.എച്ച്.എസ്.എസ് ബളാംതോട് പ്രീ സ്കൂളിലെ പതിമൂന്ന് പ്രവർത്തന ഇടങ്ങളിലേക്ക് വേണ്ടി രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ വിരിഞ്ഞത് നൂറ് കണക്കിന് കളിപ്പാട്ടങ്ങൾ . ശാസ്ത്രീയ പ്രീ സ്കൂൾ സംവിധാനത്തിലെ കളിപ്പാട്ടം പ്രവർത്തന പുസ്തകത്തിന്റെ വിനിമയ പ്രവർത്തനങ്ങൾക്കാണ് പഠനോപകരണങ്ങൾ നിർമ്മിച്ചത്. ശില്പശാലയുടെ സമാപനം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. […]
രാജപുരം ബൈബിള്‍ കണ്വെന്ഷന് ഏപ്രില്‍ 3 മുതല്‍ 6 വരെ: സംഘാടക സമിതി രുപീകരിച്ചു
ാജപുരം / രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ 1991 മുതല്‍ നടന്നുവരുന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്വെന്ഷന് സംഘാടകസമിതി രൂപീകരിച്ചു.ഏപ്രില്‍ 3 മുതല്‍ 6 വരെ തീയതികളില്‍ രാജപുരം സ്കൂള്‍ ഗ്രൗണ്ടില്‍ കണ്വെന്ഷന് നടക്കും. വൈകുന്നേരം 4.00 മുതല്‍ 9.00 മണി വരെയാണ് ജൂബിലി വര്‍ഷ കണ്വെന്ഷന് നടക്കുന്നത്. കണ്വെന്ഷന് ദിനങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെയും, തലശ്ശേരി അതിരൂപതയിലെയും അഭിവന്ദ്യ മെത്രാന്മാര് നേതൃത്വം നല്‍കും. നാല് ദിവസങ്ങളിലായി നടക്കുന്ന കണ്വെന്ഷന് നയിക്കുന്നത് പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. […]