പനത്തടി : ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലോഗോ ക്ഷണിക്കുന്നു. 2023 ജൂൺ 24 വൈകുന്നേരം 5 മണിക്ക് മുൻപായി pghssbalanthode@gmail.com എന്ന ഇ.മെയിൽ അഡ്രസ്സിൽ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. വി കൃഷ്ണൻ ചെയർമാനായും, പ്രിൻസിപ്പാൾ എം. ഗോവിന്ദൻ കൺവീനറായും വിപുലമായ സംഘാടകസമിതിരൂപീകരിച്ചു.
Related Articles
കനത്ത മഴ ; വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതല്‍ നാളെ 10 മണി വരെ നല്‍കിയിട്ടുള്ള സാഹചര്യത്തിലും, മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 19, 2024) ജില്ലാ […]
സീനിയർ സിറ്റിസൺസ് ഫോറം കളളാർ യൂണിറ്റ്് കൺവൻഷൻ ചേർന്നു
സീനിയർ സിറ്റിസൺസ് ഫോറം കളളാർ യൂണിറ്റിന്റെ ഒരു പ്രത്യേക കൺവൻഷൻ കള്ളാർ ചർച്ച് പാരീഷ്ഹാളിൽ വെച്ചു നടന്നു. കൺവൻഷൻ സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ്രമത്തായി പൂഞ്ചോലയിൽ അദ്ധ്യക്ഷത വഹിച്ചു. കളളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോൺ പ്ലാചേരി സെക്രട്ടറി എം ജെ ലൂക്കോസ് എന്നിവർ സംസാരിച്ചു. ജോസ് പള്ളിക്കുന്നേലിനെ പുതിയ സെക്രട്ടറിയായിതെരഞ്ഞെടുത്തു.
കെ. ഫോൺ പദ്ധതി : പനത്തടി പഞ്ചായത്തിൽ സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതി പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു
പാണത്തൂർ: കേരള സർക്കാർ നടപ്പിലാക്കുന്ന കെ. ഫോൺ പദ്ധതിയുടെ ഭാഗമായി പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതിയുടെ പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിലെ ഓട്ടമലയിൽ പ്ലസ്ടു വിദ്യാത്ഥിയായ മഹേഷിനും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അമൃതയ്ക്കും നല്കി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണുമായ സുപ്രിയ ശിവദാസ്, […]