അട്ടേങ്ങാനം : കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാനുളള പദ്ധതിയിലൂടെ വീൽചെയർ, കേൾവി സഹായി, വാക്കർ എന്നിവ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വീൽചെയർ നൽകി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിർവ്വഹിച്ചു. ഐ സി ഡിഎസ് സൂപ്പർവൈസർ ആശാലത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജയശ്രീ എൻ എസ്, പി.ഗോപാലകൃഷ്ണൻ, ശൈലജ കെ, പഞ്ചായത്ത് സെക്രട്ടറിജോസഫ് എം ചാക്കോ , വിവിധ വാർഡ് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഐ സി ഡിഎസ് സൂപ്പർവൈസർ ആശാലത സ്വാഗതം പറഞ്ഞു