കുറ്റിക്കോൽ: കനിവ് പാലിയേറ്റീവ് സൊസൈറ്റി കുറ്റിക്കോൽ സോണൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കനിവ് പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. സി.പി. ഐ എം ബേഡകം ഏരിയാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ യൂണിറ്റ് സെക്രട്ടറി എ. ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, സി. ബാലൻ, കെ.എൻ രാജൻ, പി ഗോപിനാഥൻ, ടി.കെ മനോജ്, കെ.സുധീഷ് എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് നഴ്‌സ് രഞ്ജുഷ വളങ്ങിയർമാർക്ക് പരിശീലനം നൽകി. സോണൽ സെക്രട്ടറി സി. രാമചന്ദ്രൻസ്വാഗതംപറഞ്ഞു.