പടിമരുത്: പടിമരുത് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ മാതൃവേദി യൂണിറ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി. വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മിനി അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുട്ടിയമ്മ വരിക്കപ്ലാക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആനിമേറ്റർ സി.തെരസീന സംസാരിച്ചു. തുടർന്ന് ചർച്ച നടന്നു. ഗ്രേസി വട്ടക്കുന്നേൽ സ്വാഗതവും ജെസി പാലനിൽക്കുംതൊട്ടി നന്ദിയും പറഞ്ഞു.
