

Related Articles
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഈ-ഗ്രാന്റ്റിന് അര്‍ഹതാ മാനദണ്ഡം രണ്ടര ലക്ഷം വാര്‍ഷിക വരുമാനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം: മലവേട്ടുവ മഹാസഭ
രാജപുരം : പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഈ-ഗ്രാന്റ്റിന് അര്‍ഹതാ മാനദണ്ഡം രണ്ടര ലക്ഷം വാര്‍ഷിക വരുമാനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് മലവേട്ടുവ മഹാസഭ പനത്തടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഈ വ്യവ്യസ്ഥയിയൂടെ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും ഇ- ഗ്രാന്റിന് വെളിയിലാകുമെന്നും സാമ്പത്തിക മാനദണ്ഡം ഗ്രാന്റിന് മാത്രമല്ല തൊഴില്‍ ,വിദ്യാഭ്യാസ സംവരണം പോലെയുളള മറ്റു ഭരണഘടനാധിഷ്ഠിത പരിരക്ഷകളിലേക്കും വ്യാപിക്കുമെന്നും നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്. പുതുക്കിയ നിയമത്തിന് മുമ്പത്തെപോലെ ഇ- ഗ്രാന്റ് ലഭിക്കുവാനുളള നടപടി […]
കൊട്ടോടി സ്ക്കൂളില്‍ ദീപശിഖ തെളിയിക്കലും ദീപശിഖ പ്രയാണവും ഒളിമ്പിക്സ് പ്രതിജ്ഞയും സംഘടിപ്പിച്ചു
കൊട്ടോടി : ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒളിമ്പിക്സിനോടനുബന്ധിച്ച് ദീപശിഖ തെളിക്കലും ദീപശിഖ പ്രയാണവും ഒളിമ്പിക്സ് പ്രതിജ്ഞയും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബാലചന്ദ്രന് കൊട്ടോടി അധ്യക്ഷത വഹിച്ചു. 13-ാം വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരി കാലായില്‍ ദീപശിഖ തെളിയിച്ച് ഹെഡ്മിസ്ട്രസ് ബിജി ജോസഫിന് കൈമാറി. പ്രധാനധ്യാപിക ദീപശിഖ കഴിഞ്ഞ വര്‍ഷത്തെ സ്റ്റേറ്റ് – ജില്ലാ താരങ്ങളായ സാലോ സാബു, അലീന സ്റ്റീഫന്‍, ശിവന്യ വി എന്നിവര്‍ക്ക് കൈമാറി. ഇവരുടെ നേത്യത്വത്തില്‍ സ്കൂളിന്റെ 70-ാം വാര്‍ഷികത്തെ അനുസ്മരിപ്പിച്ച് […]
ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്യും
രാജപുരം : പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം 2024’ ഉത്രാടം, തിരുവോണം നാളുകളില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്രാടം നാളില്‍ രാവിലെ 8 മണിക്ക് കൊട്ടോടിയില്‍ നിന്നും ചുള്ളിക്കരയിലേക്ക് ക്രോസ് കണ്ട്രി (3000 മീറ്റര്‍). 9 മണിക്ക് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓണാഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി മോഹനന് കെ യുടെ അധ്യക്ഷതയില്‍ രാജപുരം സി ഐ രാജേഷ് പി നിര്‍വഹിക്കും. […]