രാജപുരം: കളളാർ ഗ്രാമ പഞ്ചായത്ത് ഹരിത സഭ ശുചിത്വ വാർഡ് പ്രഖ്യാപനം കള്ളാർ ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. എച്ച് ഐ ശ്രീകുമാർ പരിസ്ഥിതി സന്ദേശം നൽകി. വി ഇ ഒ ഷൈജു പ്രതിജ്ഞചെല്ലി കൊടുത്തു.നവകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ കെ രാഘവൻ മാസ്റ്റർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ഗോപി , ഗീത പി , സന്തോഷ് വി ചാക്കോ , പഞ്ചായത്തംഗങ്ങളായ അജിത്ത്കുമാർ , എം കൃഷണകുമാർ , പഞ്ചാത്ത് അസിസ്റ്ററ്റ് സെക്രട്ടറി ജോസ് അബ്രാഹം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ , ഹരിത കർമ്മസേനാഗംങ്ങൾ, ആശ വർക്കർമാർ , കുടുംബശ്രീ പ്രവർത്തകർ , നിർവ്വഹണ ഉദ്യോഗസ്ഥൻമാർ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയർസംബന്ധിച്ചു