പാണത്തൂർ: കേരള സർക്കാർ നടപ്പിലാക്കുന്ന കെ. ഫോൺ പദ്ധതിയുടെ ഭാഗമായി പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതിയുടെ പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിലെ ഓട്ടമലയിൽ പ്ലസ്ടു വിദ്യാത്ഥിയായ മഹേഷിനും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അമൃതയ്ക്കും നല്കി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണുമായ സുപ്രിയ ശിവദാസ്, ഏഴാം വാർഡ് മെമ്പർ സൗമ്യ മോൾ പി.കെ., മുൻ മെമ്പർ ജി. ഷാജി ലാൽ എന്നിവർ പങ്കെടുത്തു. മഹേഷ് ബളാംതോട് ഗവ.ഹയർ സെക്കണ്ടറിയിലും അമ്യത ജി.എച്ച് എസ്് ചാമുണ്ഡിക്കുന്നിലുമാണ്പഠിക്കുന്നത്.
